SignIn
Kerala Kaumudi Online
Saturday, 28 May 2022 4.10 PM IST

കേരളവർമ്മയിൽ എസ്.എഫ്.ഐ സ്ഥാപിച്ച വിവാദ ബോർഡ് മാറ്റി

kerlavarma

തൃശൂർ: നവാഗതർക്ക് സ്വാഗതമാശംസിച്ച് എസ്.എഫ്.ഐ കേരളവർമ്മ കോളേജിൽ തിങ്കളാഴ്ച സ്ഥാപിച്ച ബോർഡിലെ അശ്ലീല ചിത്രീകരണത്തെ ചൊല്ലി വിവാദമുയർന്നതോടെ ഇന്നലെ എടുത്തുമാറ്റി. ആണും പെണ്ണും ഇഴുകിച്ചേർന്ന രീതിയിൽ പരസ്പരം ചുംബിക്കുന്ന കാരിക്കേച്ചർ 'തുറിച്ചു നോക്കേണ്ട, ഒന്ന് ചിന്തിച്ചു നോക്കൂ ഞാനും നിങ്ങളുമെല്ലാം എങ്ങനെയുണ്ടായി" എന്ന അടിക്കുറിപ്പോടെയാണ് വച്ചത്. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ളതാണ് കോളേജ്.

ലിംഗ വിമോചനമെന്ന ആശയമാണ് പങ്കുവയ്ക്കുന്നതെന്നാണ് അവകാശപ്പെടുന്നത്. അതേസമയം ബോർഡ് സ്ഥാപിച്ചതിനെതിരെ കെ.എസ്.യുവും എ.ബി.വി.പിയും രംഗത്തെത്തി. സ്ത്രീവിരുദ്ധവും ജനാധിപത്യ മര്യാദകളുടെ ലംഘനവുമാണെന്ന വിമർശനം നവമാദ്ധ്യമങ്ങളിലും ഉയർന്നു. തുടർന്ന് ബോർഡ് എടുത്തുമാറ്റാൻ എസ്.എഫ്.ഐ ജില്ലാ നേതൃത്വം നിർദ്ദേശിക്കുകയായിരുന്നു.

ശബരിമലയിലെ യുവതീ പ്രവേശനകാലത്ത് അയ്യപ്പനെ അപമാനിക്കുംവിധം കോളേജിൽ ബോർഡുകൾ സ്ഥാപിച്ചെന്നും ആരോപണമുയർന്നിരുന്നു.

എസ്.എഫ്.ഐ സഭ്യതയുടെ അതിർവരമ്പ് ലംഘിക്കുകയാണ്. അശ്ലീലചിത്രം വരച്ചല്ല നവാഗതരെ സ്വാഗതം ചെയ്യേണ്ടത്

മിഥുൻ മോഹൻ
കെ.എസ്.യു ജില്ലാ പ്രസിഡന്റ്

നാടിന്റെ സംസ്‌കാരത്തെ വികലമായി ചിത്രീകരിക്കുന്ന സമീപനമാണിത്

എ.ബി.വി.പി
ജില്ലാ സമിതി

പ്രിൻസിപ്പൽ നിർദ്ദേശിച്ചതനുസരിച്ച് എസ്.എഫ്.ഐ പ്രവർത്തകർ ബോർഡ് മാറ്റുകയായിരുന്നു

വി. നന്ദകുമാർ
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്‌

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SFI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.