നോയിഡയിലും ദ്വാരകയിലുമായി രണ്ട് പുതിയ ഷോറൂമുകൾ
കൊച്ചി: കല്യാൺ ജുവലേഴ്‌സ് ഡൽഹി എൻ.സി.ആറിലെ നോയ്‌ഡയിലെ ദ ഗ്രേറ്റ് ഇന്ത്യ പ്ലേസ് ജി.ഐ. മാളിലും ദ്വാരകയിലെ വേഗാസ് മാളിലും പുതിയ ഷോറൂമുകൾ തുറന്നു. ഇതോടെ 150 ഷോറൂമുകളെന്ന നാഴികകല്ലും കല്യാൺ പിന്നിട്ടു. ഷോറൂമുകളുടെ ഉദ്ഘാടനം ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. കല്യാണരാമൻ നിർവഹിച്ചു.
എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, പ്രാദേശിക ബ്രാൻഡ് അംബാസഡർമാരായ മഞ്ജുവാര്യർ (കേരളം), വാമിക്വ ഗാബി (പഞ്ചാബ്), റിതാഭരി ചക്രവർത്തി (ബംഗാൾ) എന്നിവർ സംബന്ധിച്ചു.