SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.52 PM IST

സർട്ടിഫിക്കറ്റ് കൈമാറി

Increase Font Size Decrease Font Size Print Page
swami-sunildas
കൊവിഡ് കാലത്ത് 19 ലക്ഷം ഭക്ഷണ പാക്കറ്റ് വിതരണം ചെയ്ത മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റിനുള്ള അമേരിക്ക ബുക്ക് ഓഫ് റെക്കോ‌ർഡ് സർട്ടിഫിക്കറ്റ് സ്വാമി സുനിൽദാസിന് തമിഴ്‌നാട് ജസ്റ്റിസ് ഡോ.പി.ജ്യോതിമണി കൈമാറുന്നു.

മുതലമട: കൊവിഡ് കാലത്ത് പ്രതിസന്ധിയിലായവർക്ക് ഒന്നര വർഷത്തിനിടെ 19 ലക്ഷം ഭക്ഷണ പാക്കറ്റ് വിതരണം ചെയ്ത മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റിന് വീണ്ടും അംഗീകാരം. ചെന്നൈയിൽ നടന്ന ചടങ്ങിൽ ദി അമേരിക്ക ബുക്ക് ഒഫ് റെക്കാഡ് സർട്ടിഫിക്കറ്റ് സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസിന് ജസ്റ്റിസ് ഡോ. പി. ജ്യോതിമണി കൈമാറി. കൊവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിലും മികച്ച പ്രവർത്തനം കാഴ്ച വച്ച സ്നേഹം ട്രസ്റ്റ് സമൂഹത്തിനാകെ പ്രചോദനമാകുന്ന ഒട്ടേറെ സേവന പദ്ധതികളുമായി മുന്നേറുകയാണ്. കൂടുതൽ ജനക്ഷേമ പ്രവൃത്തികൾക്ക് ഊർജ്ജമേകുന്ന അംഗീകാരമാണിതെന്ന് സ്വാമി സുനിൽദാസ് പറഞ്ഞു.

TAGS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY