കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. പവന് 120 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,780 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,470 ആയി. ശനിയാഴ്ചയും സ്വർണ വിലയിൽ 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ 34,720 രൂപയായിരുന്നു സ്വർണവില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |