SignIn
Kerala Kaumudi Online
Sunday, 22 May 2022 4.16 PM IST

സംവിധായകൻ ക്രോസ്‌ബെൽറ്റ് മണി അന്തരിച്ചു

c

തിരുവനന്തപുരം: ആദ്യകാല സംവിധായകനും ഛായാഗ്രാഹകനുമായ ക്രോസ്‌ബെൽറ്റ് മണി (86) അന്തരിച്ചു. വാർദ്ധ്യകസഹജമായ അസുഖങ്ങളെ തുടർന്ന് വട്ടിയൂർക്കാവിലെ കുരുവിക്കാട് രൂപശ്രീയിൽ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. വേലായുധൻ നായർ എന്നാണ് യഥാർത്ഥ പേര്. നാൽപതിലേറെ സിനിമകളുടെ സംവിധാനവും പത്തോളം സിനിമകളുടെ ഛായാഗ്രഹണവും നിർവഹിച്ചിട്ടുണ്ട്. രണ്ടാം സിനിമയായ ക്രോസ് ബെൽറ്റ് പുറത്തിറങ്ങിയതിനു പിന്നാലെയാണ് ക്രോസ്‌ബെൽറ്റ് മണി എന്ന പേരു വീണത്.

ഫോട്ടോഗ്രഫിയിലുള്ള താത്പര്യമാണ് മണിയെ സിനിമയിൽ എത്തിച്ചത്. തിരുവനന്തപുരത്തെ എം.ജി കോളജിൽനിന്ന് ഇന്റർമീഡിയറ്റ് പാസായ മണി ഛായാഗ്രഹണം പഠിക്കാനായി മെറിലാന്റ് സ്റ്റുഡിയോയിൽ എത്തുകയായിരുന്നു. 1968 ൽ നടൻ സത്യൻ അഭിനയിച്ച മിടുമിടുക്കി എന്ന ചിത്രത്തിലൂടെയാണ് കെ.വേലായുധൻ നായർ തന്റെ ചലച്ചിത്ര യാത്ര ആരംഭിക്കുന്നത്. 1956 മുതൽ 1961 വരെ പി.സുബ്രഹ്മണ്യത്തിെന്റ മെറിലാന്റ് സ്റ്റുഡിയോയിൽ പ്രവർത്തിച്ചു. ഛായാഗ്രഹണത്തിന്റെയും സംവിധാനത്തിന്റെയും ബാലപാഠങ്ങൾ പഠിക്കുന്നത് ഇവിടെനിന്നാണ്. 1961ൽ കെ.എസ്. ആന്റണി സംവിധാനം ചെയ്ത 'കാൽപ്പാടുകളി'ലൂടെ സ്വതന്ത്ര ക്യാമറാമാനായി. യേശുദാസ് അരങ്ങേറ്റം കുറിച്ച സിനിമയായിരുന്നു ഇത്. പ്രമുഖ എഴുത്തുകാരുടെ സൃഷ്ടികൾ സിനിമയാക്കാനാണ് ആദ്യകാലത്ത് അദ്ദേഹം ശ്രദ്ധിച്ചിരുന്നത്. എൻ.എൻ. പിള്ളയുടെ 'കാലാപിക', എസ്.കെ. പൊറ്റെക്കാട്ടിന്റ 'നാടൻപ്രേമം', കടവൂർ ചന്ദ്രൻപിള്ളയുടെ 'പുത്രകാമേഷ്ടി', കാക്കനാടൻ തിരക്കഥ എഴുതിയ 'വെളിച്ചം അകലെ', കാക്കനാടനും നാഗവള്ളി ആർ.എസ് കുറുപ്പും ചേർന്നെഴുതിയ 'നീതീ പീഠം', തോപ്പിൽ ഭാസി എഴുതിയ 'മനുഷ്യബന്ധങ്ങൾ' തുടങ്ങിയവയാണ് ക്രോസ്‌ബെൽറ്റ് മണി സംവിധാനം ചെയ്ത കഥാമൂല്യമുള്ള സിനിമകൾ. പിന്നീട് മണി ആക്ഷനിലേക്ക് ട്രാക്കുമാറ്റി. സംഘട്ടന രംഗങ്ങൾ വ്യത്യസ്തമായ രീതിയിൽ ചിത്രീകരിക്കുക ഒരു ഹരമായിരുന്നു മണിക്ക്. 'ബ്ലാക്ക്മയിൽ', ' പെൺപുലി', ' പെൺസിംഹം', ' പെൺപട', 'പട്ടാളം ജനകി', ' ഈറ്റപ്പുലി', ' റിവെഞ്ച് ', തുടങ്ങിയ സിനിമൾ തിരശീലയിൽ ഓളം തീർത്തു. 1990ൽ ക്യാപ്ടൻ രാജു, സോമൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 'കമാൻഡർ' ആയിരുന്നു അവസാനമായി ഛായഗ്രഹണവും സംവിധാനവും നിർവഹിച്ച ചിത്രം. ഭാര്യ: ശ്രീമതിയമ്മ, രാജി മക്കൾ:കൃഷ്ണകുമാർ (സഹസംവിധായകൻ), രൂപ, മരുമക്കൾ ശിവപ്രിയ, അശോക് കുമാർ സംസ്‌കാരം ഇന്ന് ഉച്ചക്ക് 1.30ന് ശാന്തികവാടത്തിൽ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CROSS BELT MANI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.