തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റസ്റ്റ് ഹൗസുകൾ പൊതുജനത്തിനു കൂടി തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തുള്ള പി ഡബ്ളിയു ഡി റസ്റ്റ് ഹൗസിൽ മിന്നൽ പരിശോധന നടത്തി മന്ത്രി മുഹമ്മദ് റിയാസ്. പരിശോധനയിൽ റസ്റ്റ് ഹൗസിന്റെ മുൻവശം മുഴുവനും കരിയില വീണ് വൃത്തിരഹിതമായി കിടക്കുകയാണെന്ന് കണ്ടെത്തി. അടുക്കളയും ഭക്ഷണം കഴിക്കുന്ന സ്ഥലവും വേണ്ട രീതിയിൽ വൃത്തിയാക്കിയിട്ടില്ലെന്നും മന്ത്രി കണ്ടെത്തി.
മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്ത വീഡിയോയിൽ പരിസരം വൃത്തിയായി സൂക്ഷിക്കാത്തതിന് ബന്ധപ്പെട്ട ജീവനക്കാരനെ ശകാരിക്കുന്നുണ്ട്. സർക്കാർ ഒരു കാര്യം നടപ്പാക്കാൻ ഉദ്ദേശിച്ചാൽ അതിന്റെ കൂടെ നിൽക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കേണ്ടതെന്നും മറിച്ച് അതിനെ പൊളിക്കാൻ ശ്രമിക്കരുതെന്നും ജീവനക്കാരനോട് മന്ത്രി പറഞ്ഞു.
വീഡിയോ കാണാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |