തിരുവനന്തപുരം: മലയാളികൾക്ക് കുറഞ്ഞ ചെലവിൽ ഗൾഫിലേക്ക് പറക്കാൻ എയർഅറേബ്യ തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്ന് സർവീസ് തുടങ്ങുന്നു. അബുദാബിയിലേക്കാണ് സർവീസുകൾ. 449 ദിർഹം (10,083.40രൂപ) മുതലാണ് കേരളത്തിലേക്കുള്ള നിരക്കുകൾ. കൊച്ചി, കരിപ്പൂർ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിച്ചു. 16ന് ഉച്ചയ്ക്ക് 1.15ന് അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസുണ്ട്. വൈകിട്ട് ഏഴരയ്ക്കാണ് മടക്ക സർവീസ്. പിന്നീട് ഒന്നിടവിട്ട ദിവസങ്ങളിൽ തിരുവനന്തപുരത്തേക്കും തിരിച്ചും സർവീസുണ്ടാവും. തിരുവനന്തപുരത്തേക്ക് 880 ദിർഹം (17,786രൂപ) മുതലാണ് നിരക്ക്. airarabia.com വെബ്സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |