SignIn
Kerala Kaumudi Online
Friday, 26 April 2024 10.23 AM IST

മരംമുറി ഉത്തരവ് ഇറങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ; തെളിവുകളുണ്ട്, എല്ലാം സമയമാകുമ്പോൾ പുറത്തുവിടുമെന്ന് കെ സുധാകരൻ

k-sudhakaran

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് ഇറങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. എല്ലാ കാര്യങ്ങളും ആഭ്യന്തര വകുപ്പിന്റെ കൂടി അറിവോടെയാണെന്നതിന് തെളിവുകളുണ്ട്, സമയമാകുമ്പോൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.


വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാൽ അത് നാടിന് മനസിലാകുമെന്നും, സർക്കാർ അറിയാതെയാണ് മരംമുറിക്കാനുള്ള അനുമതി കൊടുത്തതെന്ന് പറഞ്ഞാൽ അത് മുഖവിലയ്‌ക്കെടുക്കാനുള്ള ബുദ്ധിശൂന്യതയൊന്നും പ്രബുദ്ധ കേരളത്തിലെ ജനങ്ങൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


തമിഴ്‌നാടിന്റെ താൽപര്യത്തെ സംരക്ഷിച്ച് കേരളത്തിലെ ജനങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടാണ് പിണറായി സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും സുധാകരൻ വിമർശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CM PINARAYI VIJAYAN, MULLAPPERIYAR DAM, K SUDHAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.