SignIn
Kerala Kaumudi Online
Sunday, 27 September 2026 1.48 PM IST

എല്ലാവരും മറന്നു കയർ ദിനം!

coir

ആലപ്പുഴ: കയർ ദിനത്തെ കേരളം മറന്നു. കഴിഞ്ഞ ഏഴ് വർഷമായി സംസ്ഥാനത്ത് കയർ ദിനാചരണം മുടങ്ങിക്കിടക്കുകയാണ്. ദിനാചരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പി. രാജീവിന് മുഹമ്മ അരങ്ങ് സോഷ്യൽ സർവീസ് ഫാറം രക്ഷാധികാരി സി.പി. ഷാജി നിവേദനം നൽകിയെങ്കിലും ഈ വർഷവും ഫലം കണ്ടില്ല.

2007 ൽ മന്ത്രിയായിരുന്ന ജി. സുധാകരന് സി.പി. ഷാജി കയർ ദിനം എന്ന ആശയം ഉന്നയിച്ച് നിവേദനം നൽകിയതിനെ തുടർന്ന് മന്ത്രി മുൻകൈയെടുത്താണ് സർക്കാർ കയർദിനം പ്രഖ്യാപിച്ചത്. അടുത്ത സർക്കാരിന്റെ കാലത്ത് 2012 ൽ സംസ്ഥാനതല ഉദ്ഘാടനം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു. തുടർന്നുള്ള രണ്ട് വർഷങ്ങളിലും ദിനാചരണം നടത്തിയിരുന്നു.

ഓരോ വ‌‌ർഷവും സർക്കാർ തലത്തിൽ സർക്കുലർ പ്രകാരം നിർദ്ദേശം ലഭിക്കുന്ന മുറയ്ക്കാണ് കയർ ദിനാചാരണനടപടികൾ ആരംഭിക്കുന്നത്. എന്നാൽ 2014ന് ശേഷം ഇത്തരമൊരു ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ആലപ്പുഴ കയർ പ്രോജക്ട് ഓഫീസ് അധികൃതർ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ ആദ്യ കയർ വ്യവസായ സഹകരണ സംഘമായ കൊടുങ്ങല്ലൂർ സി.വി.സി.എസ് സംഘം രജിസ്റ്റർ ചെയ്ത തീയതി 1935 നവംബർ 5 ആയതിനാലാണ് ആ ദിനം തിരഞ്ഞെടുത്തത്.

സംസ്ഥാനതല ഉദ്ഘാടനം: 2012 നവംബർ 5ന്

""

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് തന്നെ ദിനാചരണം മുടങ്ങി. കയർ വ്യവസായത്തിന്റെയും തൊഴിലാളികളുടെയും പ്രാധാന്യം കണക്കിലെടുത്താണ് ദിനം പ്രഖ്യാപിച്ചത്. പുതിയ സർക്കാർ കയർ ദിനാചരണം പുനഃസ്ഥാപിക്കാൻ നടപടി കൈക്കൊള്ളണം.

ജി. സുധാകരൻ, മുൻ മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL