ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി നവംബർ 19 ന് ഒ ടി ടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെ റിലീസിനെത്തുന്നു. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു, നിഗൂഢത നിറഞ്ഞ കാടും അവിടെയുള്ള മനുഷ്യരുമൊക്കെയായി ഭയത്തിന്റെയും ദുരൂഹതയുടെയും ദൃശ്യങ്ങളാണ് രണ്ട് മിനുറ്റോളം ദൈർഘ്യമുള്ള ട്രെയ്ലറിൽ കാണിച്ചിരിക്കുന്നത്.ടൈം ലൂപ്പിൽ കുടുങ്ങുന്ന മയിലാടുംപറമ്പിൽ ജോയ് എന്നയാളെ തിരഞ്ഞു പോവുന്ന ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്.വിനയ് ഫോർട്ട്, ജോജു ജോർജ്, ചെമ്പൻ വിനോദ്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചുരുളിയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിജോ പെല്ലിശ്ശേരീസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ് പെന്റയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചുരുളിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.ഹരീഷാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |