ചാത്തന്നൂർ: മോഷ്ടാക്കൾ കാരണം ചാത്തന്നൂർ നിവാസികൾ പൊറുതിമുട്ടിയ അവസ്ഥയിലാണ്. പോസ്റ്റാഫീസ്, ബി.എസ്.എൻ.എൽ ഓഫീസ്, വ്യാപാരസ്ഥാപനങ്ങൾ, വർക്ക് ഷോപ്പ്, ജന സേവനേ കേന്ദ്രം എന്നിങ്ങനെ നിരവധിയിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മോഷണശ്രമം നടന്നത്. പോസ്റ്റാഫീസിന് സമീപത്തെ ജനസേവന കേന്ദ്രത്തോട് ചേർന്നുള്ള ഓഫീസിന്റെ പൂട്ടു പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ അലമാര കുത്തിത്തുറന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. പോസ്റ്റാഫീസിൽ കടന്ന മോഷ്ടാക്കൾ മേശയും അലമാരകളും തകർത്തു. ബി.എസ്. എൻ.എൽ ഓഫീസിൽ നിന്ന് ഉപകരണങ്ങളോ, പണമോ നഷ്ടപ്പെട്ടിട്ടില്ലയെന്ന് അധികൃതർ പറഞ്ഞു. വർക്ക് ഷോപ്പിൽ നിന്നുമാണ് മോഷ്ടാക്കൾ പൂട്ട് പൊളിക്കാനുള്ള ആയുധങ്ങൾ എടുത്തത് എന്ന് പൊലീസ് പറഞ്ഞു. പൊലീസ് പരിശോധനയിൽ സമീപത്തെ വീട്ടിൽ നിന്ന് മോഷ്ടാക്കളെടുത്ത കുന്താലി കണ്ടടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |