SignIn
Kerala Kaumudi Online
Tuesday, 17 May 2022 12.49 PM IST

ശബരിമല വെർച്വൽ ക്യൂ: ദേവസ്വം ബോർഡ് വഴിയാക്കാൻ ആവശ്യപ്പെടും: കെ.അനന്തഗോപൻ

p

തിരുവനന്തപുരം: ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനം തിരുവിതാംകൂർ ദേവസ്വം ബോർഡ് വഴി നടത്താൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ബോർഡിന്റെ പുതിയ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത കെ.അനന്തഗോപൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ പൊലീസ് വകുപ്പാണ് വെർച്വൽ ക്യൂ കൈകാര്യം ചെയ്യുന്നത്. ഇക്കാര്യം 18ന് നടക്കുന്ന ബോർഡ് യോഗത്തിൽ ചർച്ച ചെയ്യും. കനത്ത മഴയുടേയും വെള്ളപ്പൊക്കത്തിന്റേയും സാഹചര്യത്തിൽ ശബരിമലയിൽ സർക്കാർ തീരമാനമനുസരിച്ച് നിയന്ത്രണങ്ങൾ തുടരും. തീർത്ഥാടന ദിവസങ്ങളിൽ ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. സ്‌പോട്ട് ബുക്കിംഗ് .മഴയുടേയും വെള്ളപ്പൊക്കത്തിന്റേയും സാഹചര്യം കഴിഞ്ഞാൻ വീണ്ടും ആരംഭിക്കും. നിലയ്ക്കൽ, എരുമേലി, കുമളി എന്നീ സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾക്ക് പുറമേ ഏഴ് കേന്ദ്രങ്ങൾ കൂടി ഇടത്താവളങ്ങളിൽ ആരംഭിക്കും.ശ്രീകണ്‌ഠേശ്വരം ,ഏറ്റുമാനൂർ ,വൈക്കം , കൊട്ടാരക്കര, പന്തളം വലിയകോയിക്കൽ , പെരുമ്പാവൂർ , കീഴില്ലം ക്ഷേത്രങ്ങളിലാണിത്.

പ്രളയവും കൊവിഡും സൃഷ്ടിച്ച .പ്രതിസന്ധി മറികടക്കാൻ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ഭൂമികൾ ഉപയോഗപ്പെടുത്തും.വരുമാനം ലഭിക്കത്തക്ക വിധം കൃഷിയോ മറ്റ് വ്യവസായങ്ങളോ ആരംഭിക്കും.പരാതിയും പ്രശ്നങ്ങളുമില്ലാത്ത മണ്ഡലകാലമാണ് ലക്ഷ്യം.കാനന പാത സജ്ജീകരണങ്ങൾ ഒരുക്കി വൈകാതെ തുറക്കും.. ദേവസ്വം ബോർഡിന്റെ 1258 ക്ഷേത്രങ്ങളിലെ കാണിക്കയും, വരുമാനവും കൊണ്ടു മാത്രം പഴയ കാല പ്രൗഡിയിലേയ്ക്ക് ബോർഡിന്

പോകാനാവില്ല.പ്രതിസന്ധികൾ മാറ്റാനുള്ള എല്ലാ ശ്രമം തന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അനന്തഗോപൻ പറഞ്ഞു.

അ​ന​ന്ത​ഗോ​പ​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് പ്ര​സി​ഡ​ന്റാ​യി​ ​ചു​മ​ത​ല​യേ​റ്റു
മ​നോ​ജ് ​ച​ര​ളേ​ലും​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റാ​യി​ ​അ​ഡ്വ.​ ​കെ.​ ​അ​ന​ന്ത​ഗോ​പ​നും​ ​അം​ഗ​മാ​യി​ ​അ​ഡ്വ.​ ​മ​നോ​ജ് ​ച​ര​ളേ​ലും​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്ത് ​അ​ധി​കാ​ര​മേ​റ്റു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​തി​രു​വ​ന​ന്ത​പു​രം​ ​ന​ന്ത​ൻ​കോ​ട്ടെ​ ​ബോ​ർ​ഡ് ​ആ​സ്ഥാ​ന​ത്തെ​ത്തി​യ​ ​പു​തി​യ​ ​പ്ര​സി​ഡ​ന്റി​നെ​യും​ ​അം​ഗ​ത്തെ​യും​ ​പ​ഞ്ച​വാ​ദ്യ​ത്തി​ന്റെ​ ​അ​ക​മ്പ​ടി​യോ​ടെ​ ​ജീ​വ​ന​ക്കാ​ർ​ ​സ്വീ​ക​രി​ച്ചു.​ 10.15​ന് ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ലാ​ണ് ​കെ.​ ​അ​ന​ന്ത​ഗോ​പ​നും​ ​അ​ഡ്വ.​ ​മ​നോ​ജ് ​ച​ര​ളേ​ലും​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്ത്.​ ​ദേ​വ​സ്വം​ ​സെ​ക്ര​ട്ട​റി​ ​എ​സ്.​ ​ഗാ​യ​ത്രീ​ ​ദേ​വി​ ​സ​ത്യ​വാ​ച​കം​ ​ചൊ​ല്ലി​ ​കൊ​ടു​ത്തു.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പി.​ആ​ർ.​ഒ​ ​സു​നി​ൽ​ ​അ​രു​മാ​നൂ​ർ​ ​പു​തി​യ​ ​നി​യ​മ​നം​ ​സം​ബ​ന്ധി​ച്ച​ ​സ​ർ​ക്കാ​ർ​ ​വി​ജ്ഞാ​പ​നം​ ​വാ​യി​ച്ചു.
മ​ന്ത്രി​ ​ജി.​ആ​ർ.​ ​അ​നി​ൽ,​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​മാ​ത്യു​ ​ടി.​ ​തോ​മ​സ്,​ ​കെ.​യു.​ ​ജെ​നീ​ഷ് ​കു​മാ​ർ,​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​അം​ഗം​ ​പി.​എം.​ ​ത​ങ്ക​പ്പ​ൻ,​ ​അ​ഡ്വ.​ ​എ​ൻ.​ ​വാ​സു,​ ​എ.​ ​പ​ത്മ​കു​മാ​ർ,​ ​അ​ഡ്വ.​ ​കെ.​എ​സ്.​ ​ര​വി,​ ​കെ.​പി.​ ​ശ​ങ്ക​ര​ദാ​സ്,​ ​എ​ൻ.​ ​വി​ജ​യ​കു​മാ​ർ,​ ​ഉ​ദ​യ​ഭാ​നു,​ ​ആ​നാ​വൂ​ർ​ ​നാ​ഗ​പ്പ​ൻ,​ ​ദേ​വ​സ്വം​ ​ക​മ്മി​ഷ​ണ​ർ​ ​ബി.​എ​സ്.​ ​പ്ര​കാ​ശ്,​ ​ദേ​വ​സ്വം​ ​ഡെ​പ്യൂ​ട്ടി​ ​ക​മ്മി​ഷ​ണ​ർ​മാ​രാ​യ​ ​സു​ധീ​ഷ് ​കു​മാ​ർ,​ ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ​തു​ട​ങ്ങി​യ​വ​ർ​ ​ച​ട​ങ്ങി​ൽ​ ​ആ​ശം​സ​ക​ൾ​ ​നേ​ർ​ന്നു.​ ​പ്ര​സി​ഡ​ന്റി​ന്റെ​യും​ ​അം​ഗ​ത്തി​ന്റെ​യും​ ​കു​ടും​ബാം​ഗ​ങ്ങ​ളും​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​കാ​ണാ​നെ​ത്തി​യി​രു​ന്നു.​ ​ച​ട​ങ്ങി​നു​ശേ​ഷം​ ​ആ​ദ്യ​ ​ബോ​ർ​ഡ് ​യോ​ഗം​ ​ചേ​ർ​ന്നു.​ ​തു​ട​ർ​ന്ന് ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​എം​പ്ലോ​യീ​സ് ​കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​ ​അ​ന​ന്ത​ഗോ​പ​നേ​യും​ ​മ​നോ​ജി​നേ​യും​ ​ആ​ദ​രി​ച്ചു.


​ ​ആ​ദ്യ​ ​ശ​ബ​രി​മ​ല​യ്‌​ക്ക്
ചു​മ​ത​ല​യേ​റ്റ​ശേ​ഷം​ ​കെ.​ ​അ​ന​ന്ത​ഗോ​പ​ന്റെ​യും​ ​മ​നോ​ജി​ന്റേ​യും​ ​ആ​ദ്യ​ ​യാ​ത്ര​ ​ശ​ബ​രി​മ​ല​യി​ലേ​ക്കാ​യി​രു​ന്നു.​ ​മ​ണ്ഡ​ല​ ​മ​ക​ര​വി​ള​ക്ക് ​തീ​ർ​ത്ഥാ​ട​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ന​ട​ ​തു​റ​ക്കു​ന്ന​തി​ന് ​മു​ന്നോ​ടി​യാ​യാ​ണ് ​ഇ​രു​വ​രും​ ​ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം​ ​ശ​ബ​രി​മ​ല​യ്ക്ക് ​പോ​യ​ത്.

ശ​ബ​രി​മ​ല​യ്ക്കു​ള്ള​ ​ബ​സു​ക​ളി​ൽ​ ​ചോ​ർ​ച്ച: എ​ൻ​ജി​നി​യ​ർ​ക്ക് സ​സ്‌​പെ​ൻ​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​പ​മ്പ​ ​നി​ല​യ്ക്ക​ൽ​ ​ചെ​യി​ൻ​ ​സ​ർ​വീ​സ് ​ന​ട​ത്തി​പ്പി​നാ​യി​ ​ന​ൽ​കി​യ​ ​ബ​സു​ക​ളി​ൽ​ ​ര​ണ്ടെ​ണ്ണെ​ത്തി​ന്റെ​ ​മേ​ൽ​ക്കൂ​ര​ ​ചോ​ർ​ന്ന് ​വെ​ള്ളം​ ​ഒ​ലി​ച്ചി​റ​ങ്ങി​യ​ ​സം​ഭ​വ​ത്തി​ൽ​ ​ഇ​തി​ന്റെ​ ​ചു​മ​ത​ല​യു​ള്ള​ ​തി​രു​വ​ന​ന്ത​പു​രം​ ​സെ​ൻ​ട്ര​ൽ​ ​ഡി​പ്പോ​യി​ലെ​ ​എ​ൻ​ജി​നി​യ​ർ​ ​സ​ന്തോ​ഷ് ​സി.​എ​സി​നെ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​എം.​ഡി​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്തു.
റി​സ​ർ​വ് ​പൂ​ളി​ൽ​ ​ക​ണ്ടീ​ഷ​നു​ള്ള​ ​ആ​യി​ര​ത്തോ​ളം​ ​ബ​സു​ക​ൾ​ ​ഉ​ള്ള​പ്പോ​ഴാ​ണ് ​ത​ക​രാ​റു​ള്ള​ ​ബ​സു​ക​ൾ​ ​പ​രി​ശോ​ധി​ക്കാ​തെ​ ​സ​ർ​വീ​സി​നാ​യി​ ​ന​ൽ​കു​ന്ന​ത്.​ ​ഇ​ത് ​പ​തി​വാ​യ​തോ​ടെ​യാ​ണ് ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ച​ത്.​ ​ശ​ബ​രി​മ​ല​ ​സ്‌​പെ​ഷ്യ​ൽ​ ​സ​ർ​വീ​സി​ന് ​അ​നു​യോ​ജ്യ​മാ​യ​ ​ബ​സു​ക​ൾ​ ​ന​ൽ​ക​ണ​മെ​ന്ന്നേ​ര​ത്തെ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മെ​ക്കാ​നി​ക്ക​ൽ​ ​ക​ണ്ടീ​ഷ​ൻ,​ ​ബോ​ഡി​ ​ക​ണ്ടീ​ഷ​ൻ,​ ​എ​ന്നി​വ​ ​പ​രി​ശോ​ധി​ച്ച് ​കു​റ്റ​മ​റ്റ​താ​ക്കി​ ​ര​ണ്ട് ​ചെ​ക്ക് ​ലി​സ്റ്റു​ക​ൾ​ ​ത​യ്യാ​റാ​ക്കി​ ​തി​രു​വ​ന​ന്ത​പു​രം​ ​ഡി.​സി.​പി​ക്ക് ​കീ​ഴി​ലു​ള്ള​ 3​ ​ഡി.​പി.​സി​ ​വ​ർ​ക്ക്‌​ഷോ​പ്പ് ​ത​ല​വ​ൻ​മാ​ർ​ക്ക് ​ചു​മ​ത​ല​യും​ ​ന​ൽ​കി​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​തി​രു​വ​ന​ന്ത​പു​രം​ ​ഡി​സി​പി​ ​പൂ​ളി​ൽ​ ​നി​ന്നു​ള്ള​ ​ബ​സു​ക​ളി​ൽ​ ​മെ​ക്കാ​നി​ക്ക​ൽ​ ​ക​ണ്ടീ​ഷ​ൻ​ ,​ ​ബോ​ഡി​ ​ക​ണ്ടീ​ഷ​ൻ​ ​എ​ന്നി​വ​ ​പ​രി​ശോ​ധി​ച്ച്,​ ​ഡി​പ്പോ​ ​എ​ൻ​ജി​നി​യ​റും​ ​അ​സി​സ്‌​റ്റ​ന്റ് ​ഡി​പ്പോ​ ​എ​ൻ​ജി​നി​യ​റും​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യ​ ​ബ​സു​ക​ളാ​ണ് ​പ​മ്പ​യി​ലേ​ക്ക് ​അ​യ​ച്ച​ത്.​ ​ഇ​തി​ൽ​ ​ര​ണ്ട് ​ബ​സു​ക​ളു​ടെ​ ​മേ​ൽ​ക്കൂ​ര​ ​ചോ​ർ​ന്ന് ​വെ​ള്ളം​ ​ഒ​ലി​ക്കു​ന്ന​ ​വീ​ഡി​യോ​ ​യാ​ത്ര​ക്കാ​രും​ ​ബ​സ് ​ജീ​വ​ന​ക്കാ​രും​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​എം.​ഡി​ക്ക് ​അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു.

മ​ണ്ഡ​ല​ ​മ​ഹോ​ത്സ​വം​ ​ത​ക​ർ​ക്കാൻ സ​ർ​ക്കാ​ർ​ ​നീ​ക്കം​:​ ​വി.​എ​ച്ച്.​പി

കൊ​ച്ചി​:​ ​ശ​ബ​രി​മ​ല​ ​മ​ണ്ഡ​ല​ ​മ​ഹോ​ത്സ​വം​ ​ത​ക​ർ​ക്കാ​ൻ​ ​സ​ർ​ക്കാ​രും​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡും​ ​ചേ​ർ​ന്ന് ​ഗൂ​ഢ​നീ​ക്കം​ ​ന​ട​ത്തു​ന്ന​താ​യി​ ​വി​ശ്വ​ഹി​ന്ദു​ ​പ​രി​ഷ​ത്ത് ​ആ​രോ​പി​ച്ചു.
പ​മ്പ​യി​ലു​ൾ​പ്പെ​ടെ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യം​ ​ഒ​രു​ക്കി​യി​ട്ടി​ല്ല.​ ​റോ​ഡു​ക​ളു​ടെ​ ​അ​റ്റ​കു​റ്റ​പ്പ​ണി,​ ​പ​മ്പാ​ ​സ്‌​നാ​ന​ത്തി​നു​ള്ള​ ​മു​ന്നൊ​രു​ക്കം,​ ​വി​രി​വ​യ്ക്കാ​നും​ ​വി​ശ്ര​മി​ക്കാ​നു​മു​ള്ള​ ​സൗ​ക​ര്യം,​ ​കു​ടി​വെ​ള്ള​ ​സൗ​ക​ര്യം,​ ​ശൗ​ചാ​ല​യ​ങ്ങ​ളു​ടെ​ ​ശു​ചീ​ക​ര​ണം,​ ​ആ​രോ​ഗ്യ​ ​സു​ര​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ളി​ലൊ​ന്നും​ ​പ്രാ​ഥ​മി​ക​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ ​പോ​ലും​ ​ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ​വി.​എ​ച്ച്.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​വി​ജി​ ​ത​മ്പി​ ​കു​റ്റ​പ്പെ​ടു​ത്തി.
വെ​ർ​ച്വ​ൽ​ ​ക്യൂ​ ​സം​വി​ധാ​നം​ ​അ​വ​സാ​നി​പ്പി​ക്കു​ക​യോ​ ​അ​ല്ലെ​ങ്കി​ൽ​ ​ഫീ​സ് ​ഏ​ർ​പ്പെ​ടു​ത്തു​ക​യോ​ ​ചെ​യ്യ​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ബു​ക്ക് ​ചെ​യ്തി​ട്ട് ​വ​രാ​തി​രി​ക്കു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ ​കു​റ​യ്ക്കാ​ൻ​ ​വേ​ണ്ടി​യാ​ണി​ത്.​ ​ദേ​വ​സ്വ​ത്തി​ന്റെ​ ​പി​ടി​വാ​ശി​കാ​ര​ണം​ ​ക​ട​ക​ൾ​ ​ലേ​ല​ത്തി​നെ​ടു​ക്കാ​ൻ​ ​ആ​ളി​ല്ല.​ ​പ​ര​മ്പ​രാ​ഗ​ത​ ​പാ​ത​യി​ലൂ​ടെ​യു​ള്ള​ ​യാ​ത്ര​ ​അ​നു​വ​ദി​ക്കാ​ത്ത​തി​ൽ​ ​പു​ന​രാ​ലോ​ച​ന​ ​വേ​ണം.​ ​ആ​രു​മ​റി​യാ​തെ​ ​സ്ത്രീ​ ​പ്ര​വേ​ശ​നം​ ​ന​ട​ത്താ​ൻ​ ​സ​ർ​ക്കാ​രും​ ​ദേ​വ​സ്വ​വും​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി​യി​ട്ടു​ണ്ട്.
ആ​വ​ശ്യ​ങ്ങ​ൾ​ ​അം​ഗീ​ക​രി​ച്ച് ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ​ ​വി​ശ്വാ​സി​ക​ളെ​ ​അ​ണി​നി​ര​ത്തി​ ​ശ​ക്ത​മാ​യ​ ​പ്ര​ക്ഷോ​ഭം​ ​വി.​എ​ച്ച്.​പി​ ​സം​ഘ​ടി​പ്പി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​റി​യി​ച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SABARIMALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.