SignIn
Kerala Kaumudi Online
Friday, 20 September 2024 4.29 PM IST

ആര്യൻ ഖാന്റെ അറസ്റ്റ് ഷാരൂഖിൽ വരുത്തിയത് വമ്പൻ മാറ്റങ്ങൾ, ഇപ്പോൾ തന്റെ നിർമാതാക്കളോട് താരം നിർബന്ധമായി ആവശ്യപ്പെടുന്നത് ഒരു കാര്യം മാത്രം

Increase Font Size Decrease Font Size Print Page
shah-rukh-khan-aryan-khan

മുംബയ്: ലഹരിമരുന്ന് കേസിൽ മകൻ ആര്യൻ ഖാൻ എൻ സി ബിയുടെ പിടിയിലായതിനു ശേഷം ഷാരൂഖിന്റെ ജീവിത രീതിയിൽ വമ്പൻ മാറ്റങ്ങൾ വന്നതായി താരവുമായി അടുത്ത വൃത്തങ്ങൾ മാദ്ധ്യമങ്ങളോട് സൂചിപ്പിച്ചു. മുമ്പ് തിരക്കേറിയ സിനിമാ ജീവിതത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്ന ഷാരൂഖ് ഇപ്പോൾ തന്റെ കുടുംബത്തിനു വേണ്ടി കൂടുതൽ സമയം നീക്കിവയ്ക്കാൻ ശ്രദ്ധിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ കുടുംബ സുഹൃത്തുക്കൾ വ്യക്തമാക്കുന്നത്. മാത്രമല്ല മകൻ ആര്യനോടൊപ്പം പതിവിലും കൂടുതൽ സമയം ചെലവഴിക്കുന്ന ഷാരൂഖ് തന്റെ മക്കളുടെ ജീവിതത്തിൽ കൂടുതൽ ഉത്തരവാദിത്വം കാണിച്ചു തുടങ്ങിയതായും ദേശീയ മാദ്ധ്യമങ്ങൾ അദ്ദേഹത്തിന്റെ കുടുംബ സുഹൃത്തുക്കളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.

ഇതിനു പുറമേ തന്റെ സിനിമകളുടെ നിർമാതാക്കളോട് ഷാരൂഖ് പുതിയൊരു നിബന്ധന കൂടി മുന്നോട്ട് വയ്ക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ ഷൂട്ടിംഗ് ലൊക്കേഷൻ തീരുമാനിക്കുകയാണെങ്കിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും തനിക്ക് മുംബയിലുള്ള കുടുംബത്തെ സന്ദർശിക്കാൻ സാധിക്കുന്ന രീതിയിൽ ഷൂട്ടിംഗ് ഷെഡ്യൂളുകൾ ക്രമീകരിക്കണമെന്നാണ് ഷാരൂഖ് നിർമാതാക്കളുടെ മുന്നിൽ വയ്ക്കുന്ന പുതിയ നിബന്ധന. ഷൂട്ടിംഗ് സംബന്ധമായ മറ്റെല്ലാ കാര്യങ്ങളിലും ഷാരൂഖ് വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാണെങ്കിലും ഈയൊരു കാര്യത്തിൽ മാത്രം ഒരു വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ലെന്ന് താരം തന്റെ മാനേജർമാർക്കും കർശന നിർദ്ദേശം നൽകിയതായി വാർത്തകളുണ്ട്.

മകൻ ആര്യൻ ഖാന്റെ സുരക്ഷയിലും ഷാരൂഖിന് അതിയായ ഉത്കണ്ഠയുണ്ടെന്ന് സുഹൃത്തുക്കൾ പറയുന്നു. തന്റെ സ്വകാര്യ സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് ആര്യന്റെ സുരക്ഷയിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യരുതെന്നും സദാസമയവും ആര്യനോടൊപ്പം വേണമെന്നും ഷാരൂഖ് ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SHAH RUKH KHAN, ARYANKHAN, BOLLYWOOD, MOVIES, NARCOTICS CONTROL BUREAU, NCB, MUMBAI, DRUGS CASE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.