മലപ്പുറം: എ.ജെ. ട്രസ്റ്റിന്റെ കീഴിലെ സ്പോർട്സ് അക്കാദമിയുടെ ലോഗോ പ്രകാശനം പ്രസ് ക്ലബ്ബിൽ മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ യു.ഷറഫലി നിർവഹിച്ചു. ഈ മാസം 27ന് വൈകിട്ട് 4ന് കൂട്ടിലങ്ങാടി കീരംകുണ്ടിലെ ബി സ്ക്വയർ അരീന ടർഫ് ഗ്രൗണ്ടിൽ അക്കാദമിക്ക് തുടക്കമാവും. അഞ്ച് മുതൽ 18 വയസ് വരെയുള്ളവർക്കാണ് പരീശീലനം നൽകുക. പെൺകുട്ടികൾക്ക് ലേഡീഡ് കോച്ചുണ്ടാവും. ചടങ്ങിൽ എ.ജെ. ട്രസ്റ്റ് പ്രസിഡന്റ് മച്ചിങ്ങൽ ഇഖ്ബാൽ, ക്യാമ്പ് ഡയറക്ടർ സൂപ്പർ സലീം, അക്കാദമി ചെയർമാൻ സൂപ്പർ അഷ്റഫ് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |