SignIn
Kerala Kaumudi Online
Thursday, 19 September 2024 9.30 PM IST

പ്ളസ് വൺ അലോട്ട്‌മെന്റ് തമിഴ്നാട് പത്താം ക്ളാസ് പ്രൊമോഷൻകാർക്കും

Increase Font Size Decrease Font Size Print Page
admission

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ പത്താം തരം പ്രൊമോഷൻ ലഭിച്ചവർക്കും കേരളത്തിൽ പ്ലസ് വൺ അലോട്ട്മെന്റിൽ പങ്കെടുക്കാൻ അവസരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട് സർക്കാർ പത്താം ക്ലാസ് പൊതുപരീക്ഷ ഒഴിവാക്കിയിരുന്നു. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റിൽ ഗ്രേഡോ മാർക്കോ ഇല്ലാതെ പത്താം ക്ലാസ് പാസായ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. കേരളത്തിൽ പ്ളസ് വൺ പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് പത്താം ക്ലാസ് പരീക്ഷയിൽ ലഭിച്ച ഗ്രേഡ്/മാർക്ക് അടിസ്ഥാനമാക്കിയാണ്. അതിനാൽ തമിഴ്‌നാട്ടിൽ പത്താംക്ളാസ് പാസായ വിദ്യാർത്ഥികളെ പ്രവേശനത്തിന് പരിഗണിച്ചിരുന്നില്ല. തുടർന്ന് വിദ്യാർത്ഥികൾ മന്ത്രി വി .ശിവൻകുട്ടിയെ സമീപിച്ചു. വിഷയം പരിശോധിക്കാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. മാർച്ചിൽ തമിഴ്‌നാട് സംസ്ഥാന ബോർഡ് ഇവർക്ക് പാസ് സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളതിനാൽ മിനിമം പാസ് മാർക്ക് / ഗ്രേഡ് ആയ ഡി പ്ലസ് നൽകി അപേക്ഷകൾ പ്ലസ് വൺ പ്രവേശനത്തിന് പരിഗണിക്കാമെന്ന് ഡി.പി.ഐ ശുപാർശ നൽകുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ADMISSION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.