സർവകലാശാലയുടെ ആലപ്പുഴ സെന്ററിൽ നടത്തുന്ന എം കോം റൂറൽ മാനേജ്മെന്റ്
പ്രോഗ്രാമിന് General - 8, SEBC (Ezhava) - 2, SEBC (Muslim) - 1, Backward Hindu -
1, General (EWS) - 2, Scheduled Cast - 3, Scheduled Tribe - 1 ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ 6 ന് രാവിലെ
11.30 ന് യൂണിവേഴ്സിറ്റി ഒഫ് കേരള സ്റ്റഡി ആൻഡ് റിസർച്ച് സെന്റർ (UKSRC), ആലപ്പുഴയിൽ
നടത്തും. വിശവിവരങ്ങൾക്ക്: 9745693024, ഇമെയിൽ: kusrc.commerce@keralauniversity.ac.in
വിദൂരവിദ്യാഭ്യാസം: തീയതി നീട്ടി
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസവിഭാഗത്തിൽ 2024 - 2025 അദ്ധ്യയന വർഷം അഞ്ച്
ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്കുളള അഡ്മിഷൻ ആരംഭിച്ചു. വിശദവിവരങ്ങൾക്ക് www.ideku.net.
എം.ജി സർവകലാശാലാ പ്രൈവറ്റ് രജിസ്ട്രേഷൻ
പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി 12 വരെ നീട്ടി.
പരീക്ഷാ ഫലം
നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എസ്.സി ബയോടെക്നോളജി, എം.എസ്സി മൈക്രോബയോളജി (2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
വൈവ വോസി
മൂന്നും നാലും സെമസ്റ്റർ എം.എ ഇംഗ്ലീഷ് പ്രൈവറ്റ് രജിസ്ട്രേഷൻ സി.എസ്.എസ് (2022 അഡ്മിഷൻ റഗുലർ, 2019 - 21 അഡ്മിഷൻ റീ അപ്പിയറൻസ് മേയ് 2024) പരീക്ഷയുടെ വെവ വോസി 10 ന് കോട്ടയം ബസേലിയസ് കോളേജിൽ നടക്കും.
കണ്ണൂർ സർവകലാശാല ബിരുദ പ്രവേശനം
തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്നതിനുള്ള തീയതി സെപ്തംബർ ആറ് വരെ നീട്ടി. പ്രവേശനത്തിന് കോളേജുകളുമായി നേരിട്ട് ബന്ധപ്പെടണം. സർവകലാശാലയുടെ അഡ്മിഷൻ വെബ്സൈറ്റിൽ അതത് കോളേജുകളിലെ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പർ ലഭ്യമാണ്. ഇതുവരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാത്തവർക്കും കോളേജുകളുമായി നേരിട്ട് ബന്ധപ്പെടാവുന്നതും, സീറ്റുകൾ ലഭ്യമാണെങ്കിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതിനു ശേഷം പ്രവേശനം നേടാവുന്നതുമാണ്.
സ്പോട്ട് അഡ്മിഷൻ
മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ പരിസ്ഥിതി പഠനവകുപ്പിൽ എം.എസ്സി എൻവയൺമെന്റൽ സയൻസ് പ്രോഗ്രാമിന് പൊതുവിഭാഗത്തിലും എൻ.ആർ.ഐ വിഭാഗത്തിലും സീറ്റൊഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആറിന് രാവിലെ 10.30ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 9946349800
പി.ജി നഴ്സിംഗ്: അപേക്ഷയിലെ അപാകതകൾ പരിഹരിക്കാം
തിരുവനന്തപുരം: ബിരുദാനന്തര ബിരുദ നഴ്സിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും ന്യൂനതകൾ തിരുത്തുന്നതിനും 7 ന് വൈകിട്ട് 4 വരെ അവസരം. അപേക്ഷയിൽ ന്യൂനതകളുള്ളവർക്ക് സർട്ടിഫിക്കറ്റുകളും രേഖകളും www.cee.kerala.gov.in വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാം. ഓൺലൈൻ പരീക്ഷയുടെ താത്കാലിക സ്കോറും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച പരാതികൾ 4 ന് വൈകിട്ട് 5 നകം ceekinfo.cee@kerala.gov.in ഇ-മെയിലിൽ അറിയിക്കണം. ഹെൽപ് ലൈൻ : 0471 2525300.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |