പുലർച്ചെ : 4 മണി നടതുറക്കും.
തുടർന്ന് നിർമ്മാല്യ ദർശനവും അഷ്ടാഭിഷേകവും നടത്തി നെയ്യഭിഷേകത്തിന് തുടക്കം കുറിച്ചശേഷം കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം.
7.30 : ഉഷഃപൂജ,
8 മുതൽ : ഉദയാസ്തമന പൂജ,
11.30 : 25 കലശം തുടർന്ന്
കളഭാഭിഷേകം.
ഉച്ചയ്ക്ക് 1 മണി : നടഅടയ്ക്കും.
വൈകിട്ട് 4 : നട തുറക്കും
6.30 : ദീപാരാധന,
7 .00 : പടിപൂജ,
9.30 : അത്താഴപൂജ,
9.50 : ഹരിവരാസനം
10 : നടഅടയ്ക്കൽ.
പ്രധാന ദിനങ്ങൾ
• ഡിസംബർ 22-രാവിലെ ഏഴിന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് തങ്കയങ്കി ഘോഷയാത്ര പുറപ്പെടും
• ഡിസംബർ 26-നാണ് മണ്ഡലപൂജ
• ഡിസംബർ 30- മകരവിളക്ക് ഉത്സവത്തിനായി വൈകിട്ട് ശബരിമലനട തുറക്കും
• ജനുവരി 12- തിരുവാഭാരണ ഘോഷയാത്ര പന്തളത്തുനിന്ന് പുറപ്പെടും
• ജനുവരി 14- മകരവിളക്ക്
• ജനുവരി 10- എരുമേലി ചന്ദനക്കുടം
• ജനുവരി 11-എരുമേലി പേട്ടതുള്ളൽ
• ജനുവരി 13 - പമ്പവിളക്കും സദ്യയും
നെയ്യഭിഷേകം
നെയ്യഭിഷേകം പരമ്പരാഗതരീതിയിൽ നടത്താനാകില്ല. തീർത്ഥാടകർ കൊണ്ടുവരുന്ന നെയ്യ് ശ്രീകോവിലിന് പിറകുവശത്തെ പ്രത്യേക കൗണ്ടറിൽ ഏറ്റുവാങ്ങും. ശ്രീകോവിലിൽ അഭിഷേകം ചെയ്ത നെയ്യ് മാളികപ്പുറത്തെ പ്രത്യേക കൗണ്ടറിലൂടെ നൽകും. അപ്പം, അരവണ എന്നിവ സന്നിധാനത്തെ കൗണ്ടറിൽനിന്ന് വാങ്ങാം. ഉദയാസ്തമയപൂജ, പടിപൂജ എന്നിവയ്ക്കും ഇക്കുറി സീസണിൽ അവസരമുണ്ട്.
വഴിപാട് നിരക്കുകൾ
അഭിഷേകം : 10
മഞ്ഞൾ കുങ്കുമം : 40
ഒറ്റഗ്രഹപൂജ : 50
പഞ്ചാമൃതാഭിഷേകം : 100
നാഗരൂപൂജ : 50
സ്വയംവരാർച്ചന : 50
നവഗ്രഹ പൂജ : 250
മാല, വടി പൂജ : 20
നെയ് വിളക്ക് : 25
നവഗ്രഹ നെയ് വിളക്ക് : 100
അഭിഷേക നെയ്പ്രസാദം : 75
ശത്രുസംഹാര പുഷ്പാഞ്ജലി : 250
ഹരിഹര സൂക്ത പുഷ്പാഞ്ജലി : 250
ഉടയാടചാർത്ത് : 25
മലർനിവേദ്യം : 20
ഗണപതിഹോമം : 300
ശർക്കരപായസം : 20
വെള്ള നിവേദ്യം : 20
വറനിവേദ്യം : 20
വിഭൂതി പ്രസാദം : 25
ഭഗവതിസേവ : 2000
പഞ്ചാമൃതം : 100
പൂജിച്ചമണി (ചെറുത്) : 50
ആടിയശിഷ്ടം നെയ്യ് (100 മില്ലി) : 75
അരവണ (250 മില്ലി) : 80
അപ്പം (7 എണ്ണം 1 കവർ) : 35
പമ്പ ഗണപതിമോദകം : 40
പടിപൂജ : 75,000
നിത്യപൂജ : 3000
ഉച്ചപൂജ : 2500
ഉഷഃപൂജ : 750
ഉദയാസ്തമനപൂജ : 40,000
മുഴുക്കാപ്പ് : 750
തുലാഭാരം : 500
ലക്ഷാർച്ചന : 10,000
സഹസ്രകലശം : 40,000
ഉത്സവബലി : 30,000
നെയ്യഭിഷേകം : 10
സഹസ്രനാമാർച്ചന : 40
പുഷ്പാഭിഷേകം : 10,000
അഷ്ടാഭിഷേകം : 5000
മലകയറ്റം ഇറക്കം
മലകയറ്റവും ഇറക്കവും സ്വാമി അയ്യപ്പൻ റോഡുവഴി മാത്രമാണ്. പരമ്പരാഗത പാതയായ കരിമല, പുല്ലുമേട് കാനനപാതവഴിയും, നീലിമലപ്പാത വഴിയും യാത്രാനുമതി ഇല്ല.
പമ്പാ സ്നാനം
നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ നിവലിൽ പമ്പാ സ്നാനം അനുവദിക്കില്ല. നദിയിലെ ജലനിരപ്പ് സാധാരണനിലയിലാകുന്ന മുറയ്ക്ക് സ്നാനം അനുവദിക്കും. എണ്ണ, സോപ്പ് ഇവ ഉപയോഗിച്ചുള്ള കുളിയും അനുവദിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |