പെരുമ്പാവൂർ: പെരുമ്പാവൂരിൽ നിന്ന് തടി ലോറി മോഷ്ടിച്ച കേസിൽ തൊടുപുഴ മുതലക്കോടം ചെരിപുറത്ത് വീട്ടിൽ അനസ് അബ്ബാസ് (41), തൊടുപുഴ കാരിക്കോട് മേലേപറമ്പിൽ വീട്ടിൽ ഷിയാസ് (46) എന്നിവരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ എം.സി റോഡിനോട് ചേർന്നുള്ള റിലയൻസ് പെട്രോൾ പമ്പിന്റെ പാർക്കിംഗ് ഏരിയയിൽ നിന്ന് കോട്ടയം മീനച്ചിൽ സ്വദേശി അശ്വിനികുമാറിന്റെ ലോറിയാണ് ഇവർ മോഷ്ടിച്ചത്. ലോറി കണ്ടെടുത്തു. അനസ് അബ്ബാസിനെതിരെ തൊടുപുഴ, കരിമണ്ണൂർ, കരിങ്കുന്നം പൊലീസ് സ്റ്റേഷനുകളിൽ മോഷണമടക്കം നിരവധി കേസുകളുണ്ട്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ രഞ്ജിത്ത്, സബ്ബ് ഇൻസ്പെക്ടർമാരായ ജോസ്സി.എം.ജോൺസൺ, റിൻസ്.എം.തോമസ്, എ.എസ്.ഐ സുരേഷ്, എസ്.സി.പി.ഒ മാരായ അഷറഫ്, അഭിലാഷ്, ജിഞ്ചു.കെ.മത്തായി എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |