മോഹൻകുമാർ നിർമ്മിച്ച് ലറിഷ് സംവിധാനം ചെയ്ത മിനി മൂവി കറയ്ക്ക് ദേശീയതലത്തിൽ അംഗീകാരം. ഇന്ത്യൻ ഫിലിം ഹൗസ്ദേശീയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പത്ത് ഭാഷകളിലെ ആയിരത്തിൽപ്പരം ചിത്രങ്ങൾ മത്സരിച്ചിരുന്നു. മലയാളത്തിലെ മികച്ച ചിത്രമായാണ് കറ തിരഞ്ഞെടുക്കപ്പെട്ടത്. നാല്പതിലധികം ചലച്ചിത്രമേളകളിൽ നിരവധി അംഗീകാരങ്ങൾ കറയ്ക്ക് ഇതിനകം ലഭിച്ചുകഴിഞ്ഞു.കൂട്ടിക്കൽ ജയചന്ദ്രനാണ് കറയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാമറ: ആശ്രിത്, സൗണ്ട് ഡിസൈനിംഗ്: ശ്രീകാന്ത്, എഡിറ്റിംഗ്: ഷെവ്ലിൻ.