കൊച്ചി: പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടുത്താത്തതിന്റെ കാരണങ്ങൾ വ്യക്തമാക്കി വിശദീകരണ പത്രിക നൽകാൻ കേന്ദ്ര ജി.എസ്.ടി കൗൺസിൽ ഹൈക്കോടതിയിൽ വീണ്ടും സമയം തേടി. പെട്രോളും ഡീസലും ജി.എസ്. ടിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധിദർശൻ വേദി നൽകിയ ഹർജിയിലാണിത്. തുടർന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി പത്തു ദിവസം കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |