SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.59 PM IST

കർഷകസമരം നാൾ വഴി​

farmers-protest

2020 ജൂൺ 5 - പുതിയ കാർഷിക നിയമങ്ങൾ ഓർഡിനൻസായി. വ്യാപക പ്രതിഷേധം

സെപ്തം. 14: നിയമം പാർലമെന്റിൽ

 സെപ്തം. 17: ശിരോമണി അകാലിദളിന്റെ ഏക കേന്ദ്രമന്ത്രി ഹർസീമ്രത് കൗർ രാജിവച്ചു.

സെപ്തം.20:നിയമങ്ങൾ പാർലമെന്റ് പാസാക്കി

 സെപ്തം. 24:പഞ്ചാബിൽ ട്രെയിൻ തടയൽ സമരം

 സെപ്തം.26: ശിരോമണി അകാലിദൾ എൻ.ഡി.എ വിട്ടു

സെപ്തം. 27:നിയമങ്ങൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം.

നവം. 3:രാജ്യവ്യാപകമായി റോഡ് തടയൽ സമരം

 നവം.26 - ഡൽഹി ചലോ പ്രക്ഷോഭത്തിന് തുടക്കം. ട്രാക്ടറുകളും ട്രോളികളുമായി പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ ഡൽഹിയിലേക്ക്. പൊലീസുമായി ഏറ്റുമുട്ടൽ

 നവം.27- ഡൽഹി അതിർത്തിയിൽ കർഷകർ. സിംഘുവിലും തിക്രിയിലും റോഡ് ഉപരോധം.

 നവം.29- നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രിയുടെ മൻ കി ബാത്ത്

ഡിസം.1- ആദ്യ ചർച്ച പാളി.വിദഗ്ദ്ധസമിതി രൂപീകരിക്കാമെന്ന് കേന്ദ്രം. നിയമങ്ങൾ പിൻവലിക്കണമെന്ന് കർഷകർ.

 ഡിസം. 8:കർഷകരുടെ ഭാരത് ബന്ദ്.

ഡിസം.16 - ചർച്ചയ്ക്ക് സമിതിയെന്ന നിർദ്ദേശവുമായി സുപ്രീംകോടതി

 ഡിസം.30- വീണ്ടും ചർച്ച. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനുള്ള കരടുനിയമത്തിലെ ഒരു കോടി രൂപ വരെ പിഴ ചുമത്തുന്ന വ്യവസ്ഥയിൽ നിന്ന് കർഷകരെ ഒഴിവാക്കുക, കരട് വൈദ്യുതി ബില്ലിൽ കർഷകർക്ക് അനുകൂലമായി ഭേദഗതി കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം

 2021 ജനുവരി 4,8: നിയമങ്ങൾ റദ്ദാക്കില്ലെന്ന് കേന്ദ്രം.ചർച്ചകൾ അലസി

 ജനു.11: സമരം കൈകാര്യം ചെയ്തതിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

ജനു.12- നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. ചർച്ചയ്ക്കായി നാലംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു

 ജനു. 26:റിപ്പബ്ളിക് ദിനത്തിൽ ഡൽഹിയിൽ കർഷകരുടെ ട്രാക്ടർ റാലി അക്രമാസക്തം. ട്രാക്ടർ മറിഞ്ഞ് കർഷകൻ മരിച്ചു. ചെങ്കോട്ടയിൽ ഇരച്ചുകയറി സിക്ക് മത പതാക ഉയ‌ർത്തി.

 ഫെബ്രു.5: പിന്തുണയുമായി ടൂൾ കിറ്റ് ഉണ്ടാക്കിയെന്ന് ആരോപിച്ച് ഗ്രെറ്റ തൻബെർഗിനും മറ്റുമെതിരെ കേസ്.

 ഫെബ്രു. 18: ട്രെയിൻ തടയൽ സമരത്തിന് ആഹ്വാനം

 മാർച്ച് 5: 100 ദിനം പിന്നിട്ട് കർഷക സമരം

 ജൂലായ് 21: പാർലമെന്റിന്റെ വർഷകാല സമ്മേളന സമയത്ത് ജന്തർമന്ദറിൽ കർഷകരുടെ പ്രതിഷേധം

 ആഗസ്റ്റ് 28: ഹരിയാനയിലെ കർണാലിൽ കർഷകർക്കു നേരെ ലാത്തി ചാർജ്ജ്. ഒരു കർഷകൻ കൊല്ലപ്പെട്ടു

 ഒക്ടോ. 4: യു.പിയിലെ ലഖിംപൂരിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഒാടിച്ച ജീപ്പിടിച്ച് നാലു കർഷകർ കൊല്ലപ്പെട്ടു

 നവം. 19: നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, FARMERS BILL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.