തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 6075 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24മണിക്കൂറിനിടെ 60,437സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.05ശതമാനം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കൂടാതെ അപ്പീൽ നൽകിയ 216 മരണങ്ങളും പട്ടികയിലുൾപ്പെടുത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 5686 പേർ സമ്പർക്കരോഗികളാണ്. 330 പേരുടെ ഉറവിടം വ്യക്തമല്ല. 24പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവർ. 35ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ചികിത്സയിലായിരുന്ന 6061പേർ രോഗമുക്തിയും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |