തിരുവനന്തപുരം: സംസ്ഥാനത്തെ 50 സർക്കാർ ആശുപത്രികളിൽ കൂടി ഇ ഹെൽത്ത് പദ്ധതി പ്രവർത്തനം ആരംഭിക്കും.
പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. മന്ത്രി വീണാജോർജ് അദ്ധ്യക്ഷത വഹിക്കും. തിരുവനന്തപുരം 11, കൊല്ലം 4, പത്തനംതിട്ട 4, തൃശൂർ 5, പാലക്കാട് 11, മലപ്പുറം 11, കണ്ണൂർ 4 എന്നിങ്ങനെയാണ് പുതുതായി ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനമൊരുക്കിയിട്ടുള്ളത്. ഒരാൾ ഒ.പിയിലെത്തി ചികിത്സാ നടപടികൾ പൂർത്തിയാക്കി മടങ്ങുന്നതുവരെയുള്ള എല്ലാ ആരോഗ്യ സേവനങ്ങളും ഇ ഹെൽത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴിൽ ലഭ്യമാകും. എല്ലാ ജില്ലകളിലും വെർച്വൽ ഐ.ടി കേഡർ രൂപീകരിക്കുന്നതിന്റെയും കെ ഡിസ്കിന്റെ മൂന്ന് പദ്ധതികളുടെയും ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |