ബീജിംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാവും ഉപപ്രധാനമന്ത്രിയുമായിരുന്ന ഷാംഗ് ഗാവോലിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിന് ശേഷം അപ്രത്യക്ഷയായ പ്രശസ്ത ടെന്നിസ് താരം പെംഗ് ഷുയി ഒടുവിൽ ബീജിംഗിൽ പ്രത്യക്ഷപ്പെട്ടെന്ന് റിപ്പോർട്ട്. ബീജിംഗിൽ ഇന്നലെ പുലർച്ചെ നടന്ന ടീനേജർ ടെന്നിസ് മാച്ച് ഫൈനലിന്റെ ഓപണിംഗ് സെറിമണിയിൽ പെംഗ് പങ്കെടുക്കുന്ന വീഡിയോ ഔദ്യോഗികമായി പുറത്തുവന്നു. പെംഗ് ബീജിംഗിൽ തന്റെ കോച്ചിനും സുഹൃത്തുക്കൾക്കും ഒപ്പം ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം ചൈനീസ് മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |