കായംകുളം: മുൻ നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഗൺമാൻ രാജേഷിന്റെ പിസ്റ്റളും പത്ത് റൗണ്ട് തിരകളും അടങ്ങിയ ബാഗ് കെ.എസ്.ആർ.ടി.സി ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടു. കായംകുളം പൊലീസ് അന്വേഷണം തുടങ്ങി.
ശ്രീരാമകൃഷ്ണനെ നെടുമ്പാശേരി വിമാനത്താവളത്തിൽ വിട്ടശേഷം തിരുവനന്തപുരത്തേക്ക് വരാനായി ഞായറാഴ്ച രാത്രി 11.30 നാണ് രാജേഷ് ബസിൽ കയറിയത്. ഇന്നലെ പുലർച്ചെ 3ന് കായംകുളത്ത് എത്തിയപ്പോഴാണ് ബാഗ് നഷ്ടമായ വിവരം അറിയുന്നത്. ഉടൻ തന്നെ കായംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഇൻസ്പെക്ടർ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തിവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |