SignIn
Kerala Kaumudi Online
Thursday, 19 September 2024 9.13 AM IST

എം പദ്മകുമാറിന്റെ "പത്താം വളവ്" ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസായി

Increase Font Size Decrease Font Size Print Page

pathamvalavu

ജോസഫിനു ശേഷം എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'പത്താം വളവി'ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. മലയാളത്തിലെ നിരവധി താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. യൂ.ജി.എം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മുബൈ മൂവി സ്റ്റുഡിയോസുമായി സഹകരിച്ച് കൊണ്ട് ഡോ.സക്കറിയ തോമസ്, ജിജോ കാവനാൽ, ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. നവീൻ ചന്ദ്ര, നിധിൻ കേനി എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ.

ഇന്ദ്രജിത്ത് സുകുമാരനും, സുരാജ് വെഞ്ഞാറമൂടും കരിയറിലെ ഏറ്റവും വലിയ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേരളത്തിലെ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രം തീർത്തുമൊരു കുടുംബ പശ്ചാത്തലത്തിലുള്ള ത്രില്ലർ ആയിരിക്കും. "പകയോട് മാത്രം പ്രണയം" എന്ന ടാക് ലൈനോടെ റിലീസായ പോസ്റ്ററിൽ പോലീസ് വേഷത്തിൽ ഇന്ദ്രജിത്തും ജയിലിൽ പ്രതിയായിട്ടുള്ള സുരാജ് വെഞ്ഞാറമൂടുമാണുള്ളത്. അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ ഒരുങ്ങുന്ന വമ്പൻ താര നിരയോടൊപ്പം മികച്ച ടെക്നീഷ്യന്മാരും അണിനിരക്കുന്ന ചിത്രത്തിന്റെ നാലാം ഷെഡ്യൂൾ ചിത്രീകരണം പുരോഗമിക്കുന്നു.

അദിതി രവി, സ്വാസിക എന്നിവരാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജ്മൽ അമീർ, അനീഷ് ജി മേനോൻ , സോഹൻ സീനുലാൽ , രാജേഷ് ശർമ്മ , ജാഫർ ഇടുക്കി , നിസ്താർ അഹമ്മദ് , ഷാജു ശ്രീധർ , ബോബൻ സാമുവൽ , ബേബി കിയാറ റിങ്കു ടോമി എന്നിവരും അഭിനയിക്കുന്നു.

രതീഷ് റാം ആണ് ഛായാഗ്രഹണം. പദ്മകുമാർ ചിത്രം ജോസഫിന് സംഗീതം ഒരുക്കിയ രഞ്ജിൻ രാജാണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധായകൻ. വിനായക് ശശികുമാർ, ബി.കെ ഹരിനാരായണൻ, എസ്.കെ സജീഷ് എന്നിവരുടേതാണ് ഗാനരചന. എഡിറ്റർ: ഷമീർ മുഹമ്മദ്, പ്രൊജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, ആർട്ട്: രാജീവ് കോവിലകം, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം: അയിഷ ഷഫീർ, സ്റ്റണ്ട് കൊറിയോഗ്രാഫി: മാഫിയ ശശി, ചീഫ് അസോസിയേറ്റ്: ഉല്ലാസ് കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷിഹാബ് വെണ്ണല, മീഡിയ മാർക്കറ്റിങ്: വൈശാഖ് സി വടക്കേവീട്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: മോഹൻ സുരഭി, സേതു അത്തിപ്പിള്ളിൽ, ഡിസൈൻ: യെല്ലോ ടൂത്ത്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PATHAM VALAVU, PADMAKUMAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.