SignIn
Kerala Kaumudi Online
Thursday, 19 September 2024 2.09 PM IST

മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 3000 രൂപ വീതം ധനസഹായം അനുവദിക്കാൻ സർക്കാർ തീരുമാനം

Increase Font Size Decrease Font Size Print Page
fishermen

മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളി കുടുംബങ്ങൾക്ക് ധനസഹായം

കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയതു മൂലം തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളി കുടുംബങ്ങൾക്ക് ധനസഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2021 ഒക്‌ടോബർ, നവംബർ മാസങ്ങളിൽ കനത്ത മഴയെത്തുടർന്ന് 26 ദിവസം തൊഴിൽ നഷ്ടമായിരുന്നു. ഇത് കണക്കിലെടുത്ത് 1,59,481 കുടുംബങ്ങൾക്ക്, കുടുംബമൊന്നിന് 3,000 രൂപ വീതം ധനസഹായം അനുവദിക്കും. നിലവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 47.84 കോടി രൂപ അനുവദിക്കാനാണ് തീരുമാനിച്ചത്.

കെഡിസ്‌ക് പദ്ധതിക്ക് തത്വത്തിൽ അംഗീകാരം

അഭ്യസ്തവിദ്യരായ തൊഴിലില്ലാത്തവർക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിന് കെഡിസ്‌കിനു കീഴിലുള്ള കേരള നോളജ് ഇക്കോണമി മിഷൻ നടപ്പാക്കുന്ന പദ്ധതിരേഖ തത്വത്തിൽ അംഗീകരിക്കാൻ തീരുമാനിച്ചു. 20 ലക്ഷം പേർക്ക് തൊഴിൽ നൽകാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് പദ്ധതി. വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുകയും നടപടിക്രമങ്ങൾ പാലിച്ച് സർക്കാരിന്റെ അംഗീകാരം നേടുകയും ചെയ്യണം. ബജറ്റ് തുകയ്ക്ക് പുറമെയുള്ള ധനകാര്യ വിഹിതം കണ്ടെത്തുന്നതിന് ലോക ബാങ്ക്, ഏഷ്യൻ ഡവലപ്പ്‌മെന്റ് ബാങ്ക്, ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ എന്നിവരുമായി ധനസമാഹരണ മാർഗ്ഗങ്ങൾ ആരായാനും ധനകാര്യവകുപ്പിന്റെ അംഗീകാരത്തോടെയും കേന്ദ്ര ധനകാര്യവകുപ്പിന്റെ അനുമതിയോടെയും പ്രാഥമിക കൂടിയാലോചന ആരംഭിക്കാനുമുള്ള കെഡിസ്‌കിന്റെ അഭ്യർത്ഥന അംഗീകരിക്കാനും തീരുമാനിച്ചു.

കാലാവധി നീട്ടി

31.01.2022 ന് വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന്റെ സേവന കാലാവധി അദ്ദേഹം ചുമതലയേറ്റ 01.07.2021 മുതൽ രണ്ടു വർഷത്തേക്ക് നീട്ടിനൽകാൻ തീരുമാനിച്ചു.

തസ്തിക സൃഷ്ടിച്ചു

കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ കീഴിലുള്ള ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്‌സ് സ്റ്റഡീസിൽ ഡയറക്ടർ, പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നിവയുടെ ഓരോ തസ്തിക വീതം സൃഷ്ടിക്കാൻ തീരുമാനിച്ചു.

ലാന്റ് റവന്യൂ വകുപ്പ് പുനഃസംഘടനയുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതും 31.03.2021 വരെ തുടർച്ചാനുമതിയിൽ പ്രവർത്തിച്ചു വരുന്നതുമായ 1,244 താത്ക്കാലിക തസ്തികകൾ 01.04.2021 മുതൽ സ്ഥിരം തസ്തികകളാക്കി മാറ്റാൻ തീരുമാനിച്ചു.

സുപ്രീംകോടതി സ്റ്റാൻഡിംഗ് കൗൺസിൽ

ഹർഷദ് വി ഹമീദിനെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന്റെ കേസുകൾ വാദിക്കുന്നതിനുള്ള സ്റ്റാൻഡിംഗ് കൗൺസിലായി നിയമിക്കുവാൻ തീരുമാനിച്ചു.

സർക്കാർ ഗ്യാരന്റി

കേരള കരകൗശല വികസന കോർപ്പറേഷന് കേരള ബാങ്കിൽ നിന്നും വായ്പ ലഭിക്കുന്നതിന് ആവശ്യമായ 5 കോടി രൂപയുടെ സർക്കാർ ഗ്യാരന്റി അനുവദിക്കാൻ തീരുമാനിച്ചു.

നിയമപരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ടിന് അംഗീകാരം

കേരള നിയമപരിഷ്‌ക്കരണ കമ്മീഷന്റെ 15ാമത് റിപ്പോർട്ടിന് അംഗീകാരം നൽകാൻ തീരുമാനിച്ചു. 2021 ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബില്ലിലെ നിർദ്ദേശങ്ങൾ ഭേദഗതികളോടെ അംഗീകരിച്ചു.

ചട്ടം രൂപീകരിക്കും

കേരള ബഡ്‌സ് ആക്ട് സെക്ഷൻ 38 (1) പ്രകാരം കേരള ബാനിംഗ് ഒഫ് അൺ റഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം ചട്ടങ്ങൾ 2021 രൂപീകരിക്കാൻ തീരുമാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CABINET MEET, KERALA, CABINET DECISIONS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.