തിരുവനന്തപുരം : ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റിന് അഭിനന്ദനവുമായി ശങ്കു ടി. ദാസും ശ്രീജിത്ത് പണിക്കരും. നല്ലത് ആര് ചെയ്താലും അംഗീകരിക്കണം എന്ന് ശങ്കു ടി. ദാസ് ഫേസ്ബുക്കിൽ കുറിച്ചു. ബജരംഗ് ദളോ ഹനുമാന് സേനയോ എങ്കിലും ചെയ്യണമെന്ന് ഞാനുള്‍പ്പെടെ പലരും ആഗ്രഹിച്ച കാര്യമാണ് ഇന്ന് ഡി.വൈ.എഫ്.ഐ ചെയ്തിരിക്കുന്നത് എന്നും ശങ്കു ടി ദാസ് കുറിച്ചു. ഫുഡ് സ്ട്രീറ്റിൽ നോൺ ഹലാൽ ആയ ഭക്ഷണം വിളമ്പുമോ? എന്നു ചോദിച്ച് നേരത്തെ ശങ്കു ടി ദാസ് നേരത്തെ ഡി.വൈ.എഫ്.ഐ പരിപാടിക്കെതിരെ രംഗത്തു വന്നിരുന്നു.
പരിപാടിയെ അഭിനന്ദിച്ച് ശ്രീജിത്ത് പണിക്കരും ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചു. ചിക്കനും ബീഫും പന്നിയും ബിരിയാണിയും വിളമ്പി, ഭക്ഷണത്തിന് മതമില്ലെന്ന് തെളിയിച്ച ഡി.വൈ.എഫ്.ഐ സഖാക്കള്‍ക്ക് അഭിവാദ്യങ്ങളെന്ന് ശ്രീജിത്ത് പണിക്കര്‍ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |