തിരുവനന്തപുരം: തന്റെ കുട്ടിക്ക് ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് അനുപമ. കഫത്തിന്റെ പ്രശ്നങ്ങളുണ്ടെന്നും, ഇന്നലെ രാത്രി കുഞ്ഞ് ഇടയ്ക്കിടെ എഴുന്നേറ്റെന്നും ആശുപത്രിയിൽ കൊണ്ടുപോകുമെന്നും അവർ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
'ഐയ്ഡൻ ഓകെയാണ്, അവന് ചെറിയ കഫത്തിന്റെ പ്രശ്നങ്ങളൊക്കെയുണ്ട്. ഇന്നലെ രാത്രി ഇടയ്ക്കിടെ എഴുന്നേറ്റു. എന്നെയും ഒട്ടും ഉറക്കിയിട്ടില്ല. എടുത്തോണ്ട് നിന്നാൽ മാത്രം ഉറങ്ങുന്നൊരു ടൈപ്പാണെന്ന് മനസിലായി. ആശുപത്രിയിൽ കൊണ്ടുപോകണം.മെഡിക്കൽ റിപ്പോർട്ട് അവർ തന്നിരുന്നില്ല.'- അനുപമ പറഞ്ഞു. കുട്ടിയെ തന്നിൽ നിന്ന് അകറ്റിയവർക്കെതിരെ സമരം തുടരുമെന്നും അനുപമ കൂട്ടിച്ചേർത്തു.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ശിശുക്ഷേമസമിതി ഉദ്യോഗസ്ഥർ കുഞ്ഞിനെ അനുപമ ചന്ദ്രന് കൈമാറിയത്. ഒരു വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കുട്ടിയെ അനുപമയ്ക്ക് കിട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |