തിരൂരങ്ങാടി: വിദ്വേഷം പടർത്താൻ ബോധപൂർവ്വം ശ്രമം നടക്കുന്ന ഇക്കാലത്ത് മത,രാഷ്ട്രീയ ചിന്തകൾക്ക് ഉപരിയായി മനുഷ്യ മനസ്സുകളുടെ ഇഴയടുപ്പം വർദ്ധിപ്പിക്കുന്ന പൊതുഇടങ്ങൾ സജീവമാക്കണമെന്ന് നി യമസഭാ സ്പീക്കർ എം.ബി.രാജേഷ് പ്രസ്താവിച്ചു. തിരൂരങ്ങാടിയിൽ പുതുതായി രൂപീകൃതമായ കലാ സാംസ്കാരിക കൂട്ടായ്മയായ 'തിരൂരങ്ങാടി കലാകേന്ദ്ര'യുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. കെ.ടി.അബ്ദുൾ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.
കെ.പി.എ.മജീദ് എം.എൽ.എ., മുൻസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി എന്നിവർ ആശംസകൾ നേർന്നു. ഫൈസൽ എളേറ്റിൽ മുഖ്യ പ്രഭാഷണം നടത്തി. പി.എം. അബ്ദുൾ ഹഖ് പ്രസംഗിച്ചു. യുവ ഗായകൻ ഷബീർ ചാവക്കാടിന്റെ 'സംഗീത സായം' പരിപാടി അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |