SignIn
Kerala Kaumudi Online
Thursday, 19 September 2024 4.08 AM IST

സവർക്കർ വിപ്ലവകാരി,​ എതിർക്കുന്നവർ അക്കാര്യം മറക്കരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Increase Font Size Decrease Font Size Print Page
governor-

തിരുവനന്തപുരം : ആർ.എസ്.എസ് സൈദ്ധാന്തികൻ സവര്‍ക്കര്‍ വിപ്ലവകാരിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. സവര്‍ക്കറെ എതിര്‍ക്കുന്നവര്‍ അദ്ദേഹം ഒരു വിപ്ലവകാരിയായിരുന്നുവെന്ന കാര്യം മറക്കരുതെന്നും ഗവര്‍ണര്‍ പറഞ്ഞു. സവർക്കറുടെ ചിന്താഗതികൾ രാഷ്ട്രവികസനവും ഇന്ത്യയിലെ ജനങ്ങളുടെ ഐക്യവും ലക്ഷ്യം വച്ചുള്ളതായിരുന്നുവന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിക്ക് മുന്‍പ് തന്നെ തൊട്ടുകൂടായ്മക്കെതിരെ ശബ്ദമുയര്‍ത്തിയ നേതാവാണ് സവര്‍ക്കറെന്നും ഗവര്‍ണര്‍ പുകഴ്ത്തി. വിവരാവകാശ കമ്മിഷണര്‍ ഉദയ് മാഹുര്‍ക്കര്‍ എഴുതിയ സവര്‍ക്കറെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ഗവർണർ.

നേരത്തെ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയ പര്‍വീണിന്റെ മാതാപിതാക്കളെയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. . മോഫിയുടെ ആത്മഹത്യ നിര്‍ഭാഗ്യകരവും ഹൃദയഭേദകവുമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ ധൈര്യശാലികളാകണമെന്നും അനീതിക്കെതിരെ പോരാടുകയാണ് വേണ്ടത് ജീവനൊടുക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SAWARKAR, ARIF MUHAMMAD KHAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.