ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് 6.30 ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ സംഗീത പുരസ്കാര സമർപ്പണവും നടക്കും.
ചൊവ്വാഴ്ച രാവിലെ ഏഴിന് ക്ഷേത്രം ശ്രീലകത്ത് നിന്ന് പകർന്നെത്തിക്കുന്ന ഭദ്രദീപം ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട് സംഗീത മണ്ഡപത്തിലെ നിലവിളക്കിൽ തെളിക്കുന്നതോടെ ഏകാദശി വരെ നീളുന്ന സംഗീതാർച്ചനയ്ക്ക് തുടക്കമാകും. തെന്നിന്ത്യയിലെ സംഗീതജ്ഞർക്കൊപ്പം രണ്ടായിരം സംഗീതോപാസകരും പങ്കെടുക്കും. ഡിസംബർ 14നാണ് ഏകാദശി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |