തിരുവനന്തപുരം: ശമ്പള പരിഷ്കരണ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കാൻ അനോമലി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് കേരള എൻ.ജി.ഒ. സെന്റർ സംസ്ഥാന നേതൃസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം.കെ.മൊയ്തു ഉദ്ഘാടനം ചെയ്തു. വട്ടിയൂർക്കാവ് രാജൻ അദ്ധ്യക്ഷത വഹിച്ചു.