പത്തനംതിട്ട: അന്യ സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. .
വെസ്റ്റ് ബംഗാൾ സ്വദേശി സുബോധ് റോയ് ( 25) അണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്
വെസ്റ്റ് ബംഗാൾ മാൽഡ സ്വദേശി സുഫൻ ഹൽദാറിനെ (28) പൊലീസ് അറസ്റ്റുചെയ്തു.
പൊലീസ് പറയുന്നത് : ഞായറാഴ്ച രാത്രി ഒന്നിന് പത്തനംതിട്ട കെ. എസ്. ആർ. ടി. സി ഡിപ്പോയ്ക്ക് സമീപം അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്താണ് സംഭവം . ഒപ്പം താമസിച്ചിരുന്ന വിപിൻ തിവാരിയെ കഴിഞ്ഞ 13ന് സുബോധ് റോയി മർദ്ദിച്ചിരുന്നു. ഇതിൽ കേസെടുത്ത പൊലീസ് തിരക്കിയെത്തിയപ്പോൾ സുബോധ് റോയിയുടെ ഫോട്ടോ സുഫൻ കാട്ടിക്കൊടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ സുബോധ് സുഫനുമായി സംഘട്ടനമുണ്ടായി. ഇതിനിടെ ചുറ്റിക കൊണ്ട് സുബോധിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |