കോഴിക്കോട്: ആർ.എസ്.എസ് തീർത്ത ഹിന്ദു പ്ളാറ്റ്ഫോമിൽ നിലയുറപ്പിച്ചാണ് പൊതുവെ പ്രതിപക്ഷ കക്ഷികളൊക്കെയും സംസാരിക്കുന്നതെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതേതര പാർട്ടികളെന്ന് സ്വയം ഊറ്റം കൊള്ളുന്നവർ ബി.ജെ.പി സർക്കാരിനെതിരെ ഉറച്ച രാഷ്ട്രീയ നിലപാട് എടുക്കാൻ പോലും തയ്യാറാവുന്നില്ല. സാമൂഹികാന്തരീക്ഷം സംഘർഷത്തിന്റേതായി മാറ്റുന്ന കേന്ദ്ര നിലപാടുകൾക്കെതിരെ ശക്തമായ പോരാട്ടത്തിന് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്നും ഫൈസി പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി പി. അബ്ദുൽമജീദ് ഫൈസി, സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അശ്റഫ് മൗലവി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |