SignIn
Kerala Kaumudi Online
Thursday, 19 September 2024 12.24 PM IST

ലോകത്തിലെ ആറ് പ്രധാന ടെക് ഭീമൻമാരുടെ തലപ്പത്ത് ഇപ്പോൾ ഇന്ത്യൻ വംശജർ; സിലിക്കൺ വാലിയിൽ മാ‌റ്റങ്ങളുടെ കാലം

Increase Font Size Decrease Font Size Print Page
parag

ട്വി‌റ്റർ സിഇഒ പദവിയിൽ നിന്നും ജാക്ക് ഡോർസി പടിയിറങ്ങുന്ന വിവരം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. പകരം സിഇഒയാകുന്നത് 37കാരനായ ഇന്ത്യൻ വംശജൻ പരാഗ് അഗർവാളാണ്. സിലിക്കൺവാലിയിലെ ലോകത്തിലെ വമ്പൻ ടെക് കമ്പനികളിലൊന്നിന്റെ തലപ്പത്തേക്ക് അങ്ങനെ പരാഗ് എത്തുമ്പോൾ ഇത്തരത്തിൽ ലോക ഭീമൻമാരെ നയിക്കുന്ന ആറാമത്തെയാളാകുകയാണ് പരാഗ്. ഐഐടി മുംബയിൽ നിന്നും കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിന് ശേഷം സ്‌റ്റാൻഫോർ‌ഡ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡിയും നേടി തുടർന്ന് 2011ൽ ട്വി‌റ്ററിലെത്തിയ പരാഗ് പത്ത് വർഷത്തിനിപ്പുറം കമ്പനിയുടെ മുഖ്യ പദവിയിലേക്ക് എത്തിയിരിക്കുകയാണ്.

sundar

സുന്ദർ പിച്ചൈ

ടെക് ഭീമനായ ഗൂഗിളിനെ നയിക്കുന്ന സുന്ദർ പിച്ചൈയാണ് ഇന്ത്യൻ വംശജരിൽ ഏ‌റ്റവും പ്രശസ്‌തൻ. തമിഴ്‌നാട്ടിൽ ചെന്നൈയിൽ ജനിച്ച സുന്ദർ ഐഐടി ഖരഗ്‌പൂരിൽ നിന്നും ബി.ടെക് നേടി. ശേഷം സ്‌റ്റാൻഫോർഡ് സർവകലാശാലയിൽ നിന്നും എഞ്ചിനീയറിംഗിൽ മാസ്‌റ്രേഴ്‌സ് നേടി. വാർടൺ സ്‌കൂളിൽ നിന്നും എംബിഎയും നേടി. 2015 മുതൽ ഗൂഗിൾ സിഇഒ ആയ സുന്ദർ ഇപ്പോൾ ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെ‌റ്റിന്റെയും സിഇഒയാണ്.

satya

സത്യ നാദെല്ല

കഴിഞ്ഞ ജൂൺ 16നാണ് 54കാരനായ സത്യ നാദെല്ലയെ മൈക്രോസോഫ്‌റ്റ് ചെയർമാനായി നിയമിച്ചത്. മണിപാൽ ഇൻ്‌സ്‌റ്റി‌റ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ നിന്ന് 1988ൽ ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടി. വിസ്‌കോൻസിൻ സർവകലാശാലയിൽ നിന്ന് മാസ്‌റ്റർ ഡിഗ്രിയും സ്വന്തമാക്കി. ശേഷം 1990ൽ അമേരിക്കയിൽ തന്റെ കരിയർ ആരംഭിച്ച അദ്ദേഹം ക്രമേണ മൈക്രോസോഫ്‌റ്റിന്റെ ചെയർമാൻ പദവിയിൽ വരെയെത്തിയിരിക്കുകയാണ്.

ശന്തനു നാരായൺ

അഡോബിയുടെ സിഇഒ ആയ ശന്തനു നാരായൺ ഹൈദരാബാദിലാണ് ജനിച്ചത്. 1986ൽ സിലിക്കൺ വാലിയിൽ മ‌റ്റൊരു കമ്പനിയിലെത്തിയ ശന്തനും 1989 മുതൽ 1995 വരെ ആപ്പിളിൽ ജോലി ചെയ്‌തു. 1996ൽ പിക്‌ട്ര ഇൻകോർപറേ‌റ്റ‌് എന്ന കമ്പനിയുടെ സഹസ്ഥാപകനായി. 1998ൽ അഡോബിയിൽ ചേർന്നു. 2007 മുതൽ കമ്പനിയുടെ സിഇഒ ആയി തുടരുകയാണ് അദ്ദേഹം.

അര്‌വിന്ദ് കൃഷ്‌ണ

ഐബിഎമ്മിന്റെ സിഇഒ ആയി 2020 ജനുവരിയിലാണ് അര്‌വിന്ദ് കൃഷ്‌ണ നിയമിതനായത്. കാൺപൂർ ഐഐടിയിൽ നിന്നും വിജയിച്ച അദ്ദേഹം 90കളിൽ ഐബിഎമ്മിൽ ചേർന്നു. ഇൻഫർമേഷൻ മാനേജ്‌മെന്റ് സോഫ്‌റ്റ്‌വെയർ ആന്റ് സിസ്‌റ്റംസിൽ ജനറൽ മാനേജറായിരിക്കെയാണ് കമ്പനിയുടെ സിഇഒ പദവിയിലേക്ക് ഗിന്നി റോമെട്ടിയുടെ പിൻഗാമിയായി അര്‌വിന്ദ് നിയമിതനായത്.

നികേഷ് അറോറ

പാലോ ആൾടോ നെറ്റ്‌വർക്കിന്റെ സിഇഒയാണ് നികേഷ് അറോറ. ലോക സൈബർ സുരക്ഷാ കമ്പനിയായ പാലോ ആൾടോ നെറ്റ്‌വർക്കിന്റെ അമരത്തുള‌ള നികേഷ് ഐഐടി വാരണസിയിൽ നിന്നും 1989ൽ ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം സമ്പാദിച്ചു. സോഫ്‌റ്റ് ബാങ്ക് കോർപറേ‌റ്റിന്റെ വാസ് ചെയർമാനായിരുന്നു മുൻപ് നികേഷ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CEO, TWITTER, MICROSOFT, GOOGLE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.