കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സാമൂഹിക മാദ്ധ്യമങ്ങൾ വഴി വീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ ക്രൈം മാസിക എഡിറ്റർ ടി.പി. നന്ദകുമാറിനെ കൊച്ചി സിറ്റി സൈബർ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. വീഡിയോ നിർമ്മിച്ച ശേഷം യൂ ട്യൂബിൽ പോസ്റ്റ് ചെയ്ത് ഇതിന്റെ ലിങ്ക് ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചുവെന്നാണ് പരാതി. മന്ത്രിയുടെ പി.എസ് കെ. സജീവൻ ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ചൊവ്വാഴ്ച രാത്രിയിലാണ് കൊച്ചി സൈബർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |