കൊച്ചി: ശബരിമലയിൽ കടമുറികൾ ലേലം ചെയ്യാനുള്ള നടപടികൾ വ്യക്തമാക്കി ശബരിമല സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. പലതവണ ലേലം നടത്തിയിട്ടും കടമുറികൾ ആരും ഏറ്റെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് നൽകിയ വിശദീകരണത്തെത്തുടർന്നാണ് ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശം. 198 കടമുറികളിൽ 100 എണ്ണം മാത്രമാണ് ലേലത്തിൽ പോയതെന്ന് ബോർഡ് നവംബർ 25ന് സ്റ്റേറ്റ്മെന്റ് നൽകിയിരുന്നു. പരമ്പരാഗത ശരണപാത ഭക്തർക്ക് തുറന്നു കൊടുത്തിട്ടില്ലാത്തതിനാൽ ഇവിടെയുള്ള 15 കടകൾ ലേലത്തിൽ വച്ചിട്ടില്ലെന്നും ബോർഡ് വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |