തിരുവനന്തപുരം: കോളേജുകളിൽ ഡിജിറ്റൽ പഠനം വ്യാപകമാക്കുന്നത് ലക്ഷ്യമിട്ട് ഉന്നതവിദ്യാഭ്യാസ കൗൺസിലും കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ചേർന്ന് തയ്യാറാക്കിയ ഡിജികോൾ പദ്ധതിക്ക് തുടക്കമായി. മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. പദ്ധതിയനുസരിച്ച് സംസ്ഥാനത്തെ 35 കോളേജുകൾക്ക് ഡിജിറ്റൽ പഠനത്തിനാവശ്യമായ ക്ളൗഡ് സ്പേയ്സ് സൗകര്യം ഉന്നതവിദ്യാഭ്യാസവകുപ്പ് നൽകി. അദ്ധ്യാപകർക്ക് പരിശീലനം നൽകും. ചടങ്ങിൽ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ.രാജൻ ഗുരുക്കൾ മുഖ്യപ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |