കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായി വഴിവിട്ട അടുപ്പം പുലർത്തിയിരുന്ന ചേർത്തല മുൻ സി.ഐ ശ്രീകുമാറിന് സസ്പെൻഷൻ. ശ്രീകുമാറിനെ പാലക്കാട് ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. മോൻസനെ അറസ്റ്റ് ചെയ്യുമ്പോൾ ചേർത്തലയിലെ വീട്ടിൽ ശ്രീകുമാറുണ്ടായിരുന്നു.
മോൻസന്റെ തട്ടിപ്പുകൾക്ക് സി.ഐ ഒത്താശ ചെയ്തതായും പരാതിക്കാരെ വിരട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. മോൻസണിനെതിരായ കേസുകളുടെ അന്വേഷണത്തിന് സി.ഐ ശ്രീകുമാറിനെ നിയോഗിക്കാൻ ഐ.ജി ലക്ഷ്മൺ ഗുഗുലോത്ത് വഴിവിട്ട് ഇടപെട്ടിരുന്നു. ഇതിന് ലക്ഷ്മണിനെ പൊലീസ് മേധാവി താക്കീത് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |