SignIn
Kerala Kaumudi Online
Friday, 26 April 2024 7.49 AM IST

മയക്കുമരുന്ന് വിവാദത്തിൽ ആരാണ് യഥാർത്ഥ ഉത്തരവാദി എന്ന ചോദ്യവുമായി മിസ് കേരള മത്സരം 2021; മികച്ച ഉത്തരം നൽകിയ കണ്ണൂർ സ്വദേശിനി വിജയി

misskerala2021

കൊച്ചി: 2021ലെ മിസ് കേരള പട്ടം സ്വന്തമാക്കി കണ്ണൂർ സ്വദേശിനി ഗോപിക സുരേഷ്. മത്സരിച്ച 25 പേരെ പിന്തള്ളിയാണ് ഗോപിക വിജയിയായത്. കൊച്ചിയിൽ വച്ച് നടന്ന മത്സരത്തിൽ മൂന്നു റൗണ്ടുകളാണ് ഉണ്ടായിരുന്നത്. എറണാകുളം സ്വദേശിനി ലിവ്യ ഫസ്റ്റ് റണ്ണർ അപ്പായും തൃശൂർ സ്വദേശിനി ഗഗന ഗോപാൽ സെക്കന്റ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.

25 പേർ മത്സരിച്ചതിൽ അഞ്ചുപേരാണ് അവസാന റൗണ്ടിൽ എത്തിയത്. കേരളീയ ലഹങ്ക, ഗൗൺ എന്നിവയുടെ തിളക്കത്തിൽ വ്യത്യസ്ത റൗണ്ടുകളിൽ ഓരോ സുന്ദരിമാരും മാറ്റുകാണിച്ചു. അവസാന റൗണ്ടിൽ പ്രമുഖ ഫാഷൻ സ്റ്റൈലിസ്റ്റ് സഞ്ജന ജോൺ ഒരുക്കിയ ഡിസൈനർ ഗൗൺ അണിഞ്ഞായിരുന്നു സുന്ദരിമാരുടെ ക്യാറ്റ് വാക്.

അവസാന റൗണ്ടിൽ നിന്ന് വിജയിയെ നിർണയിച്ചത് വിധികർത്താക്കളുടെ ചോദ്യങ്ങളായിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരാണ് യഥാർത്ഥ ഉത്തരവാദി എന്ന ചോദ്യമായിരുന്നു ഗോപികയെ വിജയിയാക്കിയത്. സംവിധായകൻ ജീത്തു ജോസഫ്, സംഗീത സംവിധായകൻ ദീപക് ദേവ് തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MISS KERALA 2021, KOCHI, 2021 MISS KERALA COMPETITION
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.