മുംബയ് : പ്രമുഖ മാദ്ധ്യമ പ്രവർത്തകനും നടി മല്ലിക ദുവയുടെ പിതാവുമായ വിനോദ് ദുവ (67) അന്തരിച്ചു. കൊവിഡ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെയാണ് മരിച്ചത്.
ഇന്ത്യൻ ടെലിവിഷൻ മാദ്ധ്യമമേഖയിലെ പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ദുവ. ദൂരദർശൻ, എൻ.ഡി.ടി.വി എന്നീ ചാനലുകളിലടക്കം പ്രവർത്തിച്ചിരുന്നു. സംസ്കാരച്ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിലെ ലോദി ശ്മശാനത്തിൽ നടക്കും. ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ബാകുൽ ദുവ മറ്റൊരു മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |