തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും സംവരണാനുകൂല്യങ്ങൾക്ക് നൽകിയ സർട്ടിഫിക്കറ്റുകളിലെ അപാകത പരിഹരിക്കാനും10ന് വൈകിട്ട് 5വരെ അവസരം. സംവരണാനുകൂല്യങ്ങൾക്കുള്ള അവകാശവാദം ഉന്നയിക്കാത്തവർക്ക് അർഹമായ സംവരണം തെളിയിക്കുന്നതിനാവശ്യമായ രേഖകളും സർട്ടിഫിക്കറ്റുകളും ഓൺലൈനായി നൽകാം. നേരത്തേ നൽകിയ സർട്ടിഫിക്കറ്റുകളിലെ അപാകതകൾ പരിഹരിക്കുന്നതിനും അവസരമുണ്ട്. നേറ്റിവിറ്റി സർട്ടിഫിക്കറ്റുകളിലെ അപാകതകൾ കാരണം സംവരണം നിരസിക്കപ്പെട്ടവർ സംവരണാനുകൂല്യത്തിനായി പുതിയ രേഖകളും സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യണം. വിശദമായ വിജ്ഞാപനം www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 2525300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |