തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ സാക്ഷരതാസ്കീമിൽ രണ്ട് ലക്ഷം പേരെ സാക്ഷരരാക്കുന്നതിനായി സംസ്ഥാന സാക്ഷരതാമിഷൻ നടപ്പിലാക്കുന്ന പഠ്ന ലിഖ്ന അഭിയാൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനാകും. വി.കെ.പ്രശാന്ത് എം.എൽ.എ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, നാഷണൽ സർവീസ് സ്കീം, കുടുംബശ്രീ, യുവജനക്ഷേമ ബോർഡ്, നെഹ്റു യുവകേന്ദ്ര, ലൈബ്രറി കൗൺസിൽ, ഡയറ്റ് പ്രതിനിധികൾ പങ്കെടുക്കും.തുടർന്ന് ജില്ലകളിൽ ജില്ലാതല ഉദ്ഘാടനപരിപാടി നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |