SignIn
Kerala Kaumudi Online
Thursday, 26 September 2024 4.38 AM IST

ഗവർണറുടെ ക്ഷണം സ്വീകരിക്കുന്നു: വെള്ളാപ്പള്ളി നടേശൻ

Increase Font Size Decrease Font Size Print Page
nateshan-happy

ആലപ്പുഴ: രാജ്ഭവനിലേക്ക് കുടുംബസമേതം എത്തണമെന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ ക്ഷണം സ്വീകരിക്കുന്നതായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു ഗവർണറുടെ ക്ഷണം.

യഥാർത്ഥത്തിൽ എന്നെയല്ല ക്ഷണിച്ചിരിക്കുന്നത്, എസ്.എൻ.ഡി.പി യോഗത്തെയാണ്. ഗവർണറുടെ സമയമനുസരിച്ച് തീയതി നിശ്ചയിക്കും. ഒട്ടും വൈകാതെ പോകണമെന്നാണ് ആഗ്രഹമെന്നും വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.

 വെ​ള്ളാ​പ്പ​ള്ളി​ക്ക് ​ആ​ശം​സ​ ​അ​റി​യി​ച്ച് രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖർ

ന്യൂ​ഡ​ൽ​ഹി​:​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യും​ ​എ​സ്.​എ​ൻ​ ​ട്ര​സ്റ്റ് ​സെ​ക്ര​ട്ട​റി​യാ​യും​ 25​ ​വ​ർ​ഷം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ന് ​ആ​ശം​സ​ ​അ​റി​യി​ച്ച് ​കേ​ന്ദ്ര​ ​സ​ഹ​മ​ന്ത്രി​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ.​ ​കേ​ര​ള​ത്തി​ന്റെ​ ​സാ​മൂ​ഹ്യ​-​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്തെ​ ​പു​രോ​ഗ​തി​ക്ക് ​നി​ർ​ണാ​യ​ക​ ​പ​ങ്കു​വ​ഹി​ച്ച​ ​ര​ണ്ടു​ ​സം​ഘ​ട​ന​ക​ളു​ടെ​ ​അ​മ​ര​ത്ത് ​ദീ​ർ​ഘ​നാ​ൾ​ ​തു​ട​രാ​ൻ​ ​പ്ര​തി​ഭാ​ ​ശാ​ലി​ക​ൾ​ക്ക് ​മാ​ത്ര​മെ​ ​ക​ഴി​യൂ.​ ​സം​ഘ​ട​ന​ക​ളെ​ ​വെ​ള്ളാ​പ്പ​ള്ളി​ ​ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ച്ചു.​ ​പാ​ർ​ല​മെ​ന്റ് ​സ​മ്മേ​ള​ന​ ​തി​ര​ക്കു​ക​ൾ​ ​കാ​ര​ണ​മാ​ണ് ​ര​ജ​ത​ജൂ​ബ​ലി​ ​ആ​ഘോ​ഷ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​ക​ഴി​യാ​തി​രു​ന്ന​തെ​ന്നും​ ​വെ​ള്ളാ​പ്പ​ള്ളി​ക്ക് ​അ​യ​ച്ച​ ​ക​ത്തി​ൽ​ ​അ​ദ്ദേ​ഹം​ ​അ​റി​യി​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VELLAPPALLY NATESAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.