SignIn
Kerala Kaumudi Online
Thursday, 19 September 2024 5.19 AM IST

കത്രീന കൈഫ് - വിക്കി കൗശൽ ദമ്പതികളുടെ ഫ്‌ളാറ്റിന്റെ മാസവാടക എട്ട് ലക്ഷം രൂപ, അയൽക്കാരായി എത്തുന്നത് മറ്റൊരു താരജോഡി

Increase Font Size Decrease Font Size Print Page
katrina-vicky

മുംബയ്: മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന കത്രീന കൈഫ് - വിക്കി കൗശൽ താരജോഡികളുടെ വിവാഹചടങ്ങുകൾ ഇന്ന് ജയ്പൂരിൽ ആരംഭിച്ചു. വിവാഹവേദിയും അതിനെകുറിച്ചുള്ള വിശദവിവരങ്ങളും വളരെ രഹസ്യമായാണ് ദമ്പതികൾ കൈകാര്യം ചെയ്യുന്നത്. വളരെചുരുക്കം അതിഥികളെ മാത്രമാണ് ഇരുവരും വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളത്. ക്ഷണിക്കപ്പെട്ട അതിഥികൾ പോലും കർശനമായ നിരവധി നിബന്ധനകൾ പാലിക്കേണ്ടതായുണ്ട്.

വിവാഹ ശേഷം താമസിക്കുന്നതിന് വേണ്ടി കത്രീന - വിക്കി ദമ്പതികൾ മുംബയ് ജുഹുവിൽ കടലിന് സമീപമായി ഒരു അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുത്തിട്ടുണ്ട്. ജുഹു ബീച്ചിന് സമീപം എട്ട് നിലകളുള്ള ആഡംബര ഫ്‌ളാറ്റിലെ ഒരു അപ്പാർട്ടമെന്റാണ് കത്രീന - വിക്കി ജോഡി വാടകയ്ക്ക് എടുത്തിട്ടുള്ളത്. അപ്പാർട്ട്മെന്റിന്റെ ഒരു മാസത്തെ വാടക തന്നെ ഏകദേശം എട്ട് ലക്ഷത്തോളം രൂപ വരും. 5000 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള അപ്പാർട്ടമെന്റിൽ നിന്ന് നോക്കിയാൽ ജുഹൂ ബീച്ചിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാൻ സാധിക്കും. പ്രൈവറ്റ് ബീച്ച്, റൂഫ് ടോപ്പ് നീന്തൽകുളം എന്നീ സൗകര്യങ്ങളും ഈ അപ്പാർട്ട്മെന്റിൽ ഉണ്ടാകും. കത്രീന - വിക്കി ജോഡികളുടെ അയൽക്കാരായി ആയി എത്തുന്നത് സാക്ഷാൽ വിരാട് കൊഹ്ലി - അനുഷ്ക ശർമ്മ ദമ്പതികൾ ആണെന്നതാണ് അതിലും രസകരമായ കാര്യം. അനുഷ്ക - കൊഹ്ലി ദമ്പതികൾക്ക് ഈ ഫ്‌ളാറ്റിൽ രണ്ട് അപ്പാർട്ട്മെന്റുകൾ സ്വന്തമായുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KATRINA KAIF, VICKY KAUSHAL, STAR WEDDING, VIRAT KOHLI, ANUSHKA SHARMA, JUHU, MUMBAI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.