SignIn
Kerala Kaumudi Online
Saturday, 21 September 2024 4.36 AM IST

നടി അർച്ചന സുശീലൻ വിവാഹിതയായി; പ്രവീണിനെ ലഭിച്ച താൻ ഭാഗ്യവതിയെന്ന് താരം

Increase Font Size Decrease Font Size Print Page
marriage

സീരിയൽ താരവും ബിഗ് ബോസ് സീസൺ വണിലെ മത്സരാർത്ഥിയുമായ അർച്ചന സുശീലൻ വിവാഹിതയായി. പ്രവീൺ നായരാണ് വരൻ. അമേരിക്കയിൽ വച്ചായിരുന്നു വിവാഹം. ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും നടി ഇൻസ്‌റ്രഗ്രാമിലൂടെ പങ്കുവച്ചു. അർച്ചനയുടെ രണ്ടാം വിവാഹമാണിത്. 'എന്റെ ജീവിതത്തിൽ നിന്നെ ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവതിയാണ്. സന്തോഷവും സ്‌നേഹവും എനിക്ക് നൽകിയതിന് നന്ദി' അർച്ചന ഇൻസ്‌റ്റഗ്രാമിൽ ചിത്രത്തിനൊപ്പം കുറിച്ചു.

A post shared by Archana Suseelan🧿 (@archana_suseelan)

ലളിതമായ വിവാഹചടങ്ങിന്റെ ഒരു വീഡിയോയും ന‌ടി പങ്കുവച്ചിട്ടുണ്ട്. 'എന്റെ മാനസപുത്രി' എന്ന സീരിയലിലെ വില്ലത്തിയായ ഗ്ളോറിയായി അഭിനയിച്ച അർച്ചന അതിലൂടെയാണ് സീരിയൽ രംഗത്ത് സജീവസാന്നിദ്ധ്യമായത്. അർച്ചനയ്‌ക്കും പ്രവീണിനും നിരവധി പ്രമുഖർ വിവാഹമംഗളാശംസകൾ നേർന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ARCHANA SUSEELAN, ARCHANA, SERIAL, ACTRESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.