തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4656 പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 67,437സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 6.90 ശതമാനം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളും കൊവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചു. അപ്പീൽ നൽകിയ 106 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 4382പേർ സമ്പർക്കരോഗികളാണ്. 221പേരുടെ ഉറവിടം വ്യക്തമല്ല. 16പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ. 37ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 5180 പേർ രോഗമുക്തരായി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |