കൊല്ലം: കൊവിഡ് പശ്ചാത്തലത്തിൽ മൃഗപരിപാലത്തിലൂടെ വരുമാനം കണ്ടെത്താനുളള വഴിതുറന്ന് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ കൊട്ടിയം പരിശീലന കേന്ദ്രം. കാലി വളർത്തൽ, മുട്ടക്കോഴി, ഇറച്ചിക്കോഴി, കാട, മുയൽ, ആടുവളർത്തൽ തുടങ്ങി അലങ്കാരമത്സ്യങ്ങൾ, അരുമപ്പക്ഷികൾ, ഓമന മൃഗങ്ങൾ എന്നിവയുടെ പരിപാലനത്തിലെ നൂതന സങ്കേതങ്ങളെക്കുറിച്ച് വിദഗ്ദ്ധരുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്. ജി. എസ്. ജയലാൽ എം. എൽ. എ ഉദ്ഘാടനം ചെയ്തു.
ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തംഗം രേഖ എസ്. ചന്ദ്രൻ അദ്ധ്യക്ഷയായി. പരീശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഡി. ഷൈൻ കുമാർ, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ഡോ.കെ.എസ്. സിന്ധു, ഡോ.എ. എൽ. അജിത്, ഡോ.നീന സോമൻ, ഡോ. ഷമീമ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |