ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു. നിലവിൽ അഞ്ച് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. സെക്കൻഡിൽ 3947 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അൽപസമയത്തിനകം രണ്ട് ഷട്ടറുകൾ കൂടി ഉയർത്തും.
രണ്ട് ഷട്ടറുകൾ കൂടി തുറക്കുമ്പോൾ സെക്കൻഡിൽ 5,554 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കും. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് തമിഴ്നാട് നാല് ഷട്ടറുകൾ തുറന്നത്. നിലവിൽ 141.85 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം ഇന്ന് സുപ്രീം കോടതിയിൽ പുതിയ അപേക്ഷ നൽകും. അണക്കെട്ട് രാത്രിയിൽ തുറന്നുവിടുന്നതിൽ നിന്ന് തമിഴ്നാടിനെ വിലക്കണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |